Home Featured ബെംഗളൂരു: വിദ്യാർഥിനികൾക്ക് ലൈംഗിക പീഡനം;മഠാധിപതി ഉൾപ്പെടെ 5 പേർ ക്കെതിരെ പോക്സോ കേസ്

ബെംഗളൂരു: വിദ്യാർഥിനികൾക്ക് ലൈംഗിക പീഡനം;മഠാധിപതി ഉൾപ്പെടെ 5 പേർ ക്കെതിരെ പോക്സോ കേസ്

ബെംഗളൂരു: സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ലിംഗായത്ത് മഠാധിപതി ഉൾപ്പെടെ 5 പേർ ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. ചിത്രദുർഗയിലെ മുരുകരാജേന്ദ്ര മഠാധി പതി ഡോ.ശിവമൂർത്തി മുരുഗ ശരണരുവും സംഘവും ഉപദ്രവിച്ചെന്ന് ആരോപിച്ച് മഠത്തിലെ ഹോസ്റ്റൽ അന്തേവാസികളാണു രംഗത്തെത്തിയത്.

മഠാധിപതിയെ ശുശ്രൂഷിക്കാനായി കുട്ടികളെ ചുമതലപ്പെടുത്തിയെന്നും പറയുന്നു.ഈ മാസം ആദ്യം രാഹുൽ ഗാന്ധി മഠം സന്ദർശിച്ചപ്പോൾ ഭാവിയിൽ പ്രധാനമന്ത്രിയാകുമെന്ന് ഒരു സ്വാമി അനുഗ്രഹിച്ചതും അത് മഠാധിപതി ശിവമൂർത്തി തിരുത്തിയതും വാർത്തയായിരുന്നു.

ഷൂ ലേസ് കമ്മലാക്കി ഫാഷൻ കമ്പനി; വില കണ്ട് ഞെട്ടി ഓൺലൈൻ ഉപഭോക്താക്കൾ

കമ്മൽ ആണത്രേ കമ്മൽ. ഫാഷൻ ആണെന്നും പറഞ്ഞ് ഇങ്ങനെയും ആളെ പറ്റിക്കാമോ എന്ന് ഓൺലൈൻ ഷോപ്പർമാർ. ഷൂലേസ് കമ്മൽ പുറത്തിറക്കിയ പ്രമുഖ ഫാഷൻ ബ്രാൻഡ് ആയ ബാലൻസിയാഗയ്ക്കെതിരെ രൂക്ഷ വിമർശനം.പ്രമുഖ ഫാഷൻ ബ്രാൻഡ് ആയ ബാലൻസിയാഗയുടെ ഏറ്റവും പുതിയ കമ്മലിനെതിരെയാണ് വിമർശനം. ഫാഷൻ പരീക്ഷണത്തിന്റെ ഭാഗമായി ഇക്കുറി കമ്പനി പുറത്തിറക്കിയിരിക്കുന്നത് ഷൂ ലേസ് കമ്മൽ ആണ്.

കമ്മലിന്റെ വില കൂടി അറിയുമ്പോഴാണ് ശരിക്കും ഞെട്ടി പോവുക. ഫാഷൻ ബ്രാൻഡ് ഷൂലേസ് കമ്മലുകൾക്ക് ഏകദേശം 250 ഡോളറോ 20,000 രൂപയോ ആണ് വില നിശ്ചയിച്ചിരിക്കുന്നത്. കമ്മലുകൾ അക്ഷരാർത്ഥത്തിൽ കമ്മലിൽ ഒട്ടിച്ച ഷൂ ലേസുകളാണ്.എന്തുകൊണ്ടാണ് ഇത്തരത്തിൽ വലിയൊരു വില കമ്പനി കമ്മലുകൾക്ക് നിശ്ചയിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല.

ഏതായാലും ഓൺലൈനിൽ ലഭ്യമായി തുടങ്ങിയ കമ്മലിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്. കമ്മലിന്റെ വില തന്നെയാണ് ഫാഷൻ പ്രേമികളെ ചൊടിപ്പിച്ചത്. ഒരു പഴയ ഷൂ ലേസ് എടുത്ത് കമ്മലിൽ ഒട്ടിച്ചു വച്ചതിന് ആണോ ഇത്രയും വില എന്നാണ് ആളുകൾ ചോദിക്കുന്നത്.ഏതായാലും ഇപ്പോൾ കയിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥയിലാണ് ബാലൻസിയാഗ. വെറും ഷൂ ലേസ് അല്ലാതെ മറ്റൊന്നും ഇല്ല എന്നാണ് പ്രമുഖ ഫാഷൻ പേജുകളിൽ പോലും കമ്മലിനെ കുറിച്ച് വന്നിരിക്കുന്ന അഭിപ്രായം.

എന്നിട്ടും കമ്മലിന് ഇത്രമാത്രം വിലയിടാൻ ബാലൻസിയാഗ കാണിച്ച ധൈര്യമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. ഏതായാലും ഇരുപതിനായിരം രൂപ കൊടുത്ത് ബാലൻസിയാഗയുടെ ഷൂ ലേസ് കമ്മൽ ധരിക്കില്ല എന്ന വാശിയിൽ തന്നെയാണ് ഫാഷൻ പ്രേമികൾ. പരക്കെ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ബാലൻസിയാഗ കമ്മൽ പിൻവലിക്കുമോ അതോ വില കുറയ്ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group