മുംബൈ: മുംബൈയിൽ നിന്ന് കാണാതായ 15 വയസുകാരിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്ധേരി സ്വദേശിനിയായ വൻഷിത കനയ്യലാൽ റാത്തോഡിന്റെ മൃതദേഹമാണ് പാൽഖറിലെ നായ്ഗാവ് റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് 15 വയസുകാരിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുത്തിക്കൊന്ന ശേഷം പുതപ്പിൽ മൂടി ബാഗിലാക്കി വച്ച നിലയിലായിരുന്നു മൃതദേഹം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗ് പരിശോധിച്ച സമീപവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ആരാണ് മൃതദേഹം കൊണ്ടുവെച്ചതെന്ന് കണ്ടെത്താൻ റെയിൽവേ സ്റ്റേഷന് പരിസരത്തുമുള്ള സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത, പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

വിവാദ ടെൻഡർ പിൻവലിച്ച് ഐആർസിടിസി; യാത്രക്കാരുടെ വിവരങ്ങൾ വിൽക്കില്ല
ദില്ലി: ധനസമ്പാദനത്തിനായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിൽക്കില്ല എന്ന് വ്യക്തമാക്കി ഐആർസിടിസി.ഉപഭോക്താക്കളുടെ വിവരങ്ങൾ നിരീക്ഷിക്കുന്നതിനായി കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള വിവാദമായ ടെൻഡർ പിൻവലിച്ചതായി ഐആർസിടിസി അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പാർലമെന്ററി ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ടെൻഡർ ഉപേക്ഷിക്കുന്നതായി അറിയിച്ചത്.
കേന്ദ്ര ഗവൺമെന്റ് വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷൻ (പിഡിപി) ബിൽ, 2019 ഒഴിവാക്കിയ ശേഷം ഈ നിയമത്തിന് പകരമായി ആധുനിക ഡിജിറ്റൽ സ്വകാര്യതാ നിയന്ത്രണങ്ങൾക്കായുള്ള ഒരു സമഗ്ര ബിൽ വരും. .
ഡിജിറ്റൽ ഡാറ്റ നിരീക്ഷിക്കുന്നതിനായി ഒരു കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള ടെൻഡറിനെക്കുറിച്ചുള്ള പിടിഐ റിപ്പോർട്ടിനെ തുടർന്ന് പാർലമെന്ററി പാനൽ ഐആർസിടിസി എക്സിക്യൂട്ടീവുകളെ ചോദ്യം ചെയ്തിരുന്നു. ഐആർസിടിസിയുടെ എംഡിയും ചെയർമാനുമായ രജനി ഹസിജ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം പാനൽ മുമ്പാകെ മൊഴി നൽകി. ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് അംഗീകാരം ലഭിക്കാത്തതിന്റെ വെളിച്ചത്തിൽ ഐആർസിടിസി ടെൻഡർ പിൻവലിച്ചു എന്ന് ഐആർസിടിസി ഉദ്യോഗസ്ഥൻ പാനലിനെ അറിയിച്ചു.
പാനൽ ഹിയറിംഗിന് മുമ്പ് തന്നെ ഐആർസിടിസി വാർഷിക പൊതുയോഗം ടെൻഡർ അസാധുവാക്കാൻ തീരുമാനിച്ചു. 10 കോടിയിലധികം ഉപയോക്താക്കൾ ഐആർസിടിസിയുമായി ബന്ധപ്പെട്ടിട്ടുണ്ട് , അതിൽ 7.5 കോടി സജീവ ഉപയോക്താക്കളാണ്.