Home Featured ആദ്യം ഗേ ചിത്രമാണെന്ന്; ഇപ്പോൾ സർക്കസ് കാണുന്നത് പോലെ ആണെന്ന്; ആർആർആർ ചിത്രത്തിന് എതിരെ വീണ്ടും രാംഗോപാൽ വർമ്മ

ആദ്യം ഗേ ചിത്രമാണെന്ന്; ഇപ്പോൾ സർക്കസ് കാണുന്നത് പോലെ ആണെന്ന്; ആർആർആർ ചിത്രത്തിന് എതിരെ വീണ്ടും രാംഗോപാൽ വർമ്മ

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ തെലുങ്ക് സിനിമ ആർആർആർ വലിയ പ്രശംസകൾ ഏറ്റുവാങ്ങുന്നതിനിടെ വീണ്ടും വിമർശിച്ച് സംവിധായകൻ രാംഗോപാൽ വർമ്മ. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ തിയേറ്ററിൽ വൻവിജയം നേടിയിരുന്നു. പിന്നീട് ഒടിടി റിലീസായതോടെ ലോകശ്രദ്ധയാകർഷിക്കാനുമായി.

ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രത്തിന് എതിരെ തുടരെവിമർശനങ്ങൾ ഉന്നയിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ. ആർആർആർ ഒരു സർക്കസ് കാണുന്ന പ്രതീതിയാണ് തന്നതെന്ന് രാംഗോപാൽ വർമ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നായകന്മാരായ ജൂനിയർ എൻടിആറും രാംചരൺ തേജയും പ്രൊഫഷണൽ ജിംനാസ്റ്റിക് കലാകാരന്മാരാണെന്ന് തോന്നി. അവരുടെ സംഘട്ടനരംഗങ്ങൾ സർക്കസിലെ പ്രകടനമായാണ് തോന്നിയതെന്നും രാംഗോപാൽ വർമ പറഞ്ഞു. അതേസമയം, ചിത്രത്തിലെ തീവണ്ടി അപകടരംഗത്തെ രാം ഗോപാൽ വർമ പുകഴ്ത്തുകയും ചെയ്തു.

നേരത്തെ ആർആർആർ ഗേ ചിത്രമാണെന്ന വർമയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വരുന്ന സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് രാജമൗലിക്ക് ക്ഷണമുണ്ട്. മേളയിൽ ഇത്തവണ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ഏക ഇന്ത്യൻ പ്രമുഖനാണ് രാജമൗലി.

 ‘അവതാര്‍’ തിയറ്ററില്‍ കണ്ടിട്ടില്ലേ? എങ്കില്‍ ‘4കെ’യില്‍ കാണാം

ലോക സിനിമയിലെ അത്ഭുതങ്ങളില്‍ ഒന്നാണ് അവതാര്‍(Avatar). ബിഗ് സ്‌ക്രീനില്‍ അതിനു മുന്‍പും വിസ്മയങ്ങള്‍ കാട്ടിയിട്ടുള്ള ജെയിംസ് കാമറൂണിന്റെ(James Cameron) എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം അതുവരെയുള്ള ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിയിരുന്നു.
2009 ഡിസംബറില്‍ ആയിരുന്നു ചിത്രം ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ എത്തിയത്. ലോകമെമ്ബാടമുള്ള സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ ജെയിംസ് കാമറൂണ്‍. ചിത്രത്തിന്റെ റീ റിലീസിനെക്കുറിച്ചുള്ളതാണ് അത്.

ലോക സിനിമാപ്രേമിയെ വിസ്മയിപ്പിച്ച ചിത്രം വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരമാണ് വരാന്‍ പോകുന്നത്. 4കെ എച്ച്‌ ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്ത പതിപ്പാണ് ലോകമെമ്ബാടും തിയറ്ററുകളില്‍ എത്തുക. സെപ്റ്റംബര്‍ 23 ആണ് റിലീസ് തീയതി. അവതാറിന്റെ സീക്വല്‍ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ഈ ഫ്രാഞ്ചൈസിയുടെ സവിശേഷ ലോകം പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി പരിചയപ്പെടുത്തുകയാണ് റീ റിലീസിലൂടെ ഉദ്ദേശിക്കുന്നത്.

നാല് തുടര്‍ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനിരിക്കുന്നത്. രണ്ടാം ഭാഗമായ അവതാര്‍ ദ് വേ ഓഫ് വാട്ടറിന്റെ റിലീസ് തീയതി ഡിസംബര്‍ 16 ആണ്. അവതാര്‍ 3 ന്റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2024 ഡിസംബര്‍ 20 ആണ് ഈ ചിത്രത്തിന്റെ റിലീസ് തീയതി. ജെയിംസ് കാമറൂണിന്റെ കഥയ്ക്ക് അദ്ദേഹത്തിനൊപ്പം ജോഷ് ഫ്രൈഡ്മാനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വന്തം നിര്‍മ്മാണ കമ്ബനിയായ ലൈറ്റ്‌സ്റ്റോം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജെയിംസ് കാമറൂണും ഒപ്പം ടി എസ് ജി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 20ത്ത് സെഞ്ചുറി സ്റ്റുഡിയോസ് ആണ് ചിത്രം ലോകമെമ്ബാടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group