കോളിവുഡില്‍ പുതുമ നിറഞ്ഞ അവതരണവുമായി എത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു വിക്രം വേദ. സംവിധായക ദമ്പതികള്‍ പുഷ്‍കര്‍- ഗായത്രിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം 2017 റിലീസ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് പുറത്തെത്താന്‍ ഒരുങ്ങുകയാണ്. തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റില്‍ കഥാപാത്രങ്ങളായ വിക്രമും വേദയുമായി എത്തിയതെങ്കില്‍ ഹിന്ദി റീമേക്കില്‍ അത് യഥാക്രമം സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. പുഷ്കര്‍- ഗായത്രി തന്നെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ സെയ്ഫിന്‍റെ വിക്രത്തെയും ഹൃത്വിക്കിന്‍റെ വേദയെയും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് പ്രേക്ഷകരെ ചിത്രം തൃപ്തിപ്പെടുത്തുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ. കൊവിഡിനു ശേഷം കരകയറാനാവാതെ കുഴയുന്ന ബോളിവുഡ് വ്യവസായത്തിന് ചിത്രം ആശ്വാസം പകരുമോ എന്ന് കണ്ടറിയണം. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.
നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട തമിഴ് ചിത്രം വിക്രം വേദ ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കേരളത്തിലും വന്‍ വിജയമായിരുന്നു ചിത്രം. പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് (മാധവന്‍) ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതി കഥാപാത്രം. ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു. സെപ്റ്റംബര്‍ 30 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.
വൈദ്യപരിശോധനയ്ക്കായി സോണിയാ ഗാന്ധി വിദേശത്തേക്ക്; ഒപ്പം രാഹുലും പ്രിയങ്കയും
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോകുന്നു. സോണിയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും പോകുന്നുണ്ട്.ചൊവ്വാഴ്ച പാര്‍ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എപ്പോഴാണ് പോകുന്നതെന്നോ, എവിടെയാണ് ചികിത്സ നടത്തുന്നതെന്നോ വ്യക്തമാക്കിയിട്ടില്ല.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോകുമെന്നും ഡെല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുമ്ബ് രോഗിയായ അമ്മയെയും സന്ദര്‍ശിക്കുമെന്നും കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി ജയറാം രമേശ് ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്കൊപ്പം യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ നാലിന് ന്യൂഡെല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ‘മെഹാംഗൈ പര്‍ ഹല ബോള്‍’ റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്നും, ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
ഈ മാസം ആദ്യം സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ ആദ്യവും അവര്‍ക്ക് കോവിഡ് -19 പിടിപെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ ഏഴിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പാര്‍ടി തയാറെടുക്കുന്ന സമയത്താണ് ഈ സന്ദര്‍ശനം.