Home Featured ഹിന്ദുക്കളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന പുതിയ ജിഹാദെന്ന് എൻട്രൻസ് പരിശീലകൻ; വെബ് സീരീസും വീഡിയോകളും ആയുധം

ഹിന്ദുക്കളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന പുതിയ ജിഹാദെന്ന് എൻട്രൻസ് പരിശീലകൻ; വെബ് സീരീസും വീഡിയോകളും ആയുധം

പുതിയ ജിഹാദ് ആരോപണവുമായി മത്സര പരീക്ഷാ പരിശീലകൻ ലളിത് സർദാന. മുസ്ലിംകുട്ടികൾ ഹിന്ദുകുട്ടികളെ സ്വയംഭോഗത്തിന്പ്രേരിപ്പിക്കുന്ന ജിഹാദ് വ്യാപകമാണെന്നാണ് ലളിത് സർദാനയുടെ വിചിത്രവാദം.ഒൺലൈൻ, ഒഫ്ലൈൻ എൻട്രൻസ് പരിശീലന രംഗത്തുള്ള സർദാനയുടെ വിവാദ വിഡിയോസമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്നുണ്ട്.ഹിന്ദുകുട്ടികൾക്ക് മുസ്ലിം കുട്ടികൾ അശ്ലീലചിത്രങ്ങളും വിഡിയോകളും കാണിച്ചു കൊടുക്കുകയാണെന്ന് സർദാന പറയുന്നു.

അശ്ലീല വിഡിയോകൾ കാണുന്ന ഹിന്ദുകുട്ടികൾ ആവേശം കൊള്ളുകയും സ്വയംഭോഗം ചെയ്യുകയും ചെയ്യുന്നു. അങ്ങിനെ സ്വയംഭോഗം ചെയ്യുന്നതിലൂടെ ഹിന്ദുക്കളുടെ ലൈംഗിക ശേഷി ക്രമേണകുറയും. ഹിന്ദുക്കളുടെ ലൈംഗിക ശേഷി കുറക്കാനുള്ള ഈ ജിഹാദ് വ്യാപകമാണെന്നും ലളിത് സർദാന വിഡിയോയിൽ വിശദീകരിക്കുന്നു.ഇപ്പോൾ അത് മനസിലാകില്ലെന്നും വർഷങ്ങൾ കഴിയുമ്ബോൾ ഇത് ബോധ്യപ്പെടുമെന്നും സർദാനപറയുന്നു.

ഇതിനായി വെബ്സീരീസുകളും വിഡിയോകളും ഉണ്ടാക്കുന്നുണ്ടെന്നും സർദാന പറഞ്ഞു.അത്തരം വെബ്സീരീസുകൾ സംവിധാനം ചെയ്യുന്നതും അതിൽ അഭിനയിക്കുന്നതും മുസ്ലിംകളാണ്. എന്നാൽ, ഈ വെബ്സീരീസുകൾ കാണുന്നത് മുസ്ലിംകളല്ല, ഹിന്ദുകുട്ടികളാണെന്നും ലളിത് സർദാന പറഞ്ഞു.സർദാനയുടെ വിവാദ വിഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടത്. 1997 മുതൽ എൻട്രൻസ് പരിശീലന രംഗത്തുള്ള ലളിത് സർദാന ഐ. ഐ.ടിയിൽ നിന്ന് ബിരുദം നേടിയയാളാണെന്നാണ് വെബ്സൈറ്റിൽ അവകാശപ്പെടുന്നത്.

സഹകരണം സൗഹൃദം: ഭിന്നശേഷിക്കാർക്ക് 4.1 കോടി വായ്പ; 550 തൊഴിലവസരങ്ങൾ

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഹകരണം സൗഹൃദം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി സഹകരണ ബാങ്കുകൾ മുഖേന വിതരണം ചെയ്തത് 4.1 കോടിയുടെ തൊഴിൽ വായ്പ. ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പ ലഭ്യമാക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി വഴി ഇതിനോടകം 550 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായാണു സഹകരണം സൗഹൃദം പദ്ധതി തുടങ്ങിയത്. ഒരാൾക്ക് പരമാവധി മൂന്നു ലക്ഷം രൂപ വരെയാണു വായ്പ അനുവദിക്കുന്നത്. 500 ഓളം പേർക്ക് പദ്ധതിയുടെ ഗുണഫലം ഇതിനോടകം ലഭിച്ചു. 309 സഹകരണ സംഘങ്ങൾ പദ്ധതി പ്രകാരം വായ്പകൾ അനുവദിച്ചു. 65 വായ്പകൾ വിതരണം ചെയ്ത കോഴിക്കോട് ജില്ലയാണു വായ്പ നൽകിയതിൽ മുന്നിൽ. 49.5 ലക്ഷം രൂപ ജില്ലയിൽ പദ്ധതി മുഖേന ഭിന്നശേഷിക്കാർക്കായി വിതരണം ചെയ്തു.

ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ചെറുകിട സംരംഭത്തിന്റെ പ്രൊജക്ട് റിപ്പോർട്ടിൽ പറയുന്ന ചെലവിന്റെ 75 ശതമാനമോ മൂന്നു ലക്ഷം രൂപയോ, ഏതാണോ കുറവ് അത് പരമാവധി വായ്പത്തുകയായി അനുവദിക്കും. അപേക്ഷകന്റെ ശാരീരിക അവസ്ഥ പരിഗണിച്ച് അനുയോജ്യമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വായ്പ. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന പ്രൊജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതാതു സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വായ്പ അനുവദിക്കുന്നത്. പദ്ധതി വിലയിരുത്തി ഗഡുക്കളായാണു വായ്പ നൽകുക. വായ്പ അനുവദിച്ച തീയതി മുതൽ നാലു വർഷമാണ് വായ്പയുടെ കാലാവധി. വായ്പ പലിശ കോസ്റ്റ് ഓഫ് ഫണ്ടിനെക്കാളും കൂടരുത് എന്ന് വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ ബാങ്കുകൾക്കു കൃത്യമായി നിർദേശം നൽകിയിട്ടുണ്ട്.

ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം
എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് എന്ന സ്ഥാപനത്തിൽ സർക്കാർ /എയ്ഡഡ് / സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജ് / മെഡിക്കൽ കോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്‌നിക് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകരിൽ നിന്നും ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്്/ ഡിപ്ലോമ വിദ്യാർഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനു വേണ്ട ധനസഹായത്തിന് അപേക്ഷിക്കാം. മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. വിശദവിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2345627, 8289827857.

You may also like

error: Content is protected !!
Join Our WhatsApp Group