മംഗളൂരു: യാത്രക്കാരന്റെ ഫോണില്‍ സംശയാസ്പദമായ വാട്ട്സ്ആപ്പ് സന്ദേശം കണ്ടതിനെ തുടര്‍ന്ന് മംഗളൂരു-മുംബൈ വിമാനം ആറ്മണിക്കൂര്‍ വൈകി പുറപ്പെട്ടു.ഞായറാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിലെ യാത്രക്കാരി സഹയാത്രക്കാരന്റെ ഫോണില്‍ ‘ബോംബര്‍’ എന്ന വാട്സാപ്പ് സന്ദേശം കണ്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.’നിങ്ങള്‍ ഒരു ബോംബര്‍ ആണ്’ എന്ന് എഴുതിയ സന്ദേശം യാത്രക്കാരി അവിചാരിതമായി ഫോണില്‍ കണ്ടു.
ഇവര്‍ ഇക്കാര്യം പൈലറ്റിന്റെ ശ്രദ്ധയില്പെടുത്തുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം എയര്‍ ട്രാഫിക് കണ്ട്രോളര് എടിസിയെ വിവരമറിയിക്കുകയും ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ബേയിലേക്ക് തിരിച്ച് വിടുകയുമായിരുന്നു.വിമാനം റണ്‍വേയില്‍ പ്രവേശിക്കാനിരിക്കെയാണ് സംഭവം.എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെയെല്ലാം ബാഗുകള്‍ പരിശോധിച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.വാട്സ്ആപ്പില്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള സ്വകാര്യ ചാറ്റാണ് സംഭവത്തിന് പിന്നിലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ സ്ഥിരീകരിച്ചു. അതേ വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ പെണ്‍കുട്ടിയാണ് യുവാവിന് സന്ദേശമയച്ചത്.
സന്ദേശം അയച്ച യാത്രക്കാരിയെ ചോദ്യം ചെയ്യലിനും മറ്റ് നടപടിക്രമങ്ങള്‍ക്കുമായി കൊണ്ടുപോയി. യുവാവിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ കാരണം പെണ്‍കുട്ടിക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്തു.യാത്രക്കാരുടെ ബാഗേജുകള്‍ വിശദമായി പരിശോധിച്ചു, എല്ലാ നടപടിക്രമങ്ങള്‍ക്കും ശേഷം, യാത്രക്കാരെ വീണ്ടും വിമാനത്തില്‍ കയറ്റി, വൈകുന്നേരം 5 മണിയോടെ വിമാനം പറന്നുയര്‍ന്നു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശികളാണ് യുവാവും പെണ്‍സുഹൃത്തും. യുവാവ് മുംബൈയിലെ ഒരു കമ്ബനിയില്‍ ജോലിക്ക് പ്രവേശിക്കാനായി പോകുകയായിരുന്നു. യുവതി ബംഗളൂരുവില്‍ പഠിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും പിന്നീട് ബജ്പെ പൊലീസിന് കൈമാറി.
- കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു
- സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം : ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി
അതിര്‍ത്തി തര്‍ക്കം ; അടിമാലിയില്‍ മധ്യവയസ്കനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി
അടിമാലിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്കനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. തുമ്ബിപ്പാറകുടി സ്വദേശി വെള്ളാരംപാറയില്‍ റോയി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂരിപ്പാറയില്‍ ശശിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
റോയിയും ശശിയും അയല്‍വാസികളാണ്. സ്ഥലത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവര്‍ക്കും ഇടയില്‍ ദീര്‍ഘനാളായി നിലനിന്നിരുന്നു. പലപ്പോഴും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് മദ്യപിച്ചെത്തിയ ശശി വീണ്ടും സ്ഥലത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റോയിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ശശി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് റോയിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.