Home Featured കണ്ണൂരിൽ മങ്കി പോക്‌സ്; ഏഴ് വയസുകാരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂരിൽ മങ്കി പോക്‌സ്; ഏഴ് വയസുകാരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂരിൽ മങ്കി പോക്‌സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഏഴ് വയസുകാരിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് യു.കെയിൽ നിന്നും എത്തിയ കുട്ടിയിൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവം പരിശോധനയ്ക്കായി അയയ്ക്കുമെന്ന് സൂപ്രണ്ട് ഡോ.കെ.സുദീപ്.കുട്ടിക്കൊപ്പമെത്തിയ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.

അതേസമയം രോഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗിയുമായി അടുത്തിടപഴകല്‍, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിച്ച വസ്തുക്കളുമായുള്ള പരോക്ഷസമ്പര്‍ക്കം എന്നിവ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിവസത്തില്‍ തന്നെ നേരിയ നേട്ടത്തോടെയായിരുന്നു തുടക്കമെങ്കിലും വിപണി താമസിയാതെ വീണ്ടും നഷ്ടത്തിലായി. സെന്‍സെക്‌സ് 100 പോയന്റ് താഴ്ന്ന് 58,299ലിലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 17,400ലുമാണ് വ്യാപാരം നടക്കുന്നത്. ആര്‍ബിഐയുടെ നിരക്ക് വര്‍ധനയുക്കുശേഷം വിപണിയില്‍ കാര്യമായ നേട്ടമുണ്ടായിട്ടില്ല. ദുര്‍ബലമായ ആഗോള സാഹചര്യവും വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണമായി.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഐടിസി, എച്ച്‌ഡിഎഫ്‌സി, നെസ് ലെ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group