Home Featured ബെംഗളൂരു:സ്ത്രീധനത്തെ ചൊല്ലി തർക്കം;ലിഫ്റ്റിൽ വെച്ച് വിവാഹ ബന്ധം വേർപെടുത്തിയെന്ന പരാതിയുമായി യുവതി.

ബെംഗളൂരു:സ്ത്രീധനത്തെ ചൊല്ലി തർക്കം;ലിഫ്റ്റിൽ വെച്ച് വിവാഹ ബന്ധം വേർപെടുത്തിയെന്ന പരാതിയുമായി യുവതി.

ബെംഗളൂരു: സ്ത്രീധന പ്രശ്നത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അപ്പാർട്ട്മെൻറിലെ ലിഫ്റ്റിൽ വെച്ച് വിവാഹ ബന്ധം വേർപെടുത്തിയെന്ന പരാതിയുമായി യുവതി. ബെംഗളൂരു സ്വദേശി മുഹമ്മദ് അക്രമാണ് ഭാര്യയെ ലിഫ്റ്റിൽ വെച്ച് വിവാഹമോചനം ചെയ്തത്. സംഭവത്തെ തുടർന്ന് ഭാര്യ എസ് ഡി പാളയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.30 ലക്ഷം സ്ത്രീധനം വാങ്ങിയായിരുന്നു ഇവരുടെ വിവാഹം നടന്നത്. .

എന്നാൽ വിവാഹ ശേഷവും ഇയാൾ ഭാര്യയോട് പണം ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. കഴിഞ്ഞ റംസാൻ ആഘോഷത്തിനിടയ്ക്ക് ഭാര്യയുടെ മാതാപിതാക്കളോട് 10 ലക്ഷം രൂപ ഇയാൾ ആവശ്യപ്പെട്ടിരുന്നു. റംസാനിൻറെ അവസാന ദിവസം ഇയാൾ ഭാര്യയോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ ഭാര്യ പണം നൽകാൻ തയ്യാറായില്ല.

തുടർന്നാണ് ഇരുവരും താമസിക്കുന്ന അപ്പാർട്ട്മെൻറിലെ ലിഫ്റ്റിൽ വെച്ച് വിവാഹം ബന്ധം വേർപെടുത്തിയതെന്നാണ് പരാതി. സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group