Home Featured ഒന്നുകില്‍ മംഗളൂരു മുതല്‍ തിരുവനന്തപുരം വരെയുള്ള മൂന്നാം ലൈന്‍; അല്ലെങ്കില്‍ ഷൊര്‍ണൂര്‍ – മംഗളൂരു പാതയില്‍ വളവുകള്‍ നിവര്‍ത്തി രണ്ടു ലൈനുകള്‍ കാര്യക്ഷമമാക്കും; കെ റെയിലിനു പകരം പുതിയ പദ്ധതി

ഒന്നുകില്‍ മംഗളൂരു മുതല്‍ തിരുവനന്തപുരം വരെയുള്ള മൂന്നാം ലൈന്‍; അല്ലെങ്കില്‍ ഷൊര്‍ണൂര്‍ – മംഗളൂരു പാതയില്‍ വളവുകള്‍ നിവര്‍ത്തി രണ്ടു ലൈനുകള്‍ കാര്യക്ഷമമാക്കും; കെ റെയിലിനു പകരം പുതിയ പദ്ധതി

ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി ലക്ഷം കോടി കടം കഴിയുമെന്നാണ് കണക്കുകള്‍.ഇക്കാരണം കൊണ്ടു തന്നെയാണ് പദ്ധതിക്കെതിരെ പ്രധാനമായും എതിര്‍പ്പുകള്‍ ഉയരുന്നതും. ഏറ്റവും ഒടുവില്‍ കേന്ദ്രത്തിന്റെ അനുമതിയും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന സംസ്ഥാന സര്‍ക്കാറിന് ഇനിയുള്ള മാര്‍ഗ്ഗ്ം റെയില്‍വേ വികസനത്തില്‍ കേന്ദ്രസര്‍ക്കാറിനോട്് സഹകരിക്കുക എന്നതാണ്.

സില്‍വര്‍ ലൈനിനു ബദലായി കേരളത്തില്‍ അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുമ്ബോള്‍ എന്തിന് ലക്ഷം കോടി മുടക്കണം എന്ന ചോദ്യമാണ് ഉയരുന്നത്. 130 കിലോമീറ്റര്‍ സ്പീഡില്‍ സംസ്ഥാനത്ത് ട്രെയിന്‍ ഓടിക്കനാണ് റെയില്‍വേ ഉദ്ദേശിച്ചിരിക്കുന്നത്.

നേരത്തേ ഇക്കാര്യം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പരാമര്‍ശിച്ചിരുന്നെങ്കിലും ഇന്നലെ സംസ്ഥാന ബിജെപി സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായ സൂചന നല്‍കി. ഇതു സംബന്ധിച്ച്‌ കേരളത്തില്‍ നിന്നുള്ള എംപിമാരുമായി ഉടന്‍ ചര്‍ച്ച നടത്തും.എറണാകുളം- ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടുകളില്‍ ചില സ്‌റ്റേഷനുകള്‍ ഒഴിവാക്കി അതിവേഗ പാത ഒരുക്കാനാണ് തീരുമാനം.

ഇതിനായി പരിശോധിക്കുന്നത് മൂന്ന് സാധ്യതകളാണ്: ഒന്നാമതായി മംഗളൂരു മുതല്‍ തിരുവനന്തപുരം വരെയുള്ള മൂന്നാം ലൈന്‍ എന്നതാണ്. ഇത് അല്‍പ്പം ചിലവേറിയ കാര്യമാണ്. രണ്ടാമതായി തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ മൂന്നാം ലൈനും ഷൊര്‍ണൂര്‍-മംഗളൂരു പാതയില്‍ വളവുകള്‍ നിവര്‍ത്തി രണ്ടു ലൈനുകള്‍ കാര്യക്ഷമമാക്കലുമാണ്.

മാത്രമല്ല, നിലവിലെ സിഗ്‌നല്‍ സംവിധാനം പരിഷ്‌കരിച്ച്‌ ട്രെയിനുകളുടെ വേഗം കൂട്ടലും പദ്ധതിയില്‍ പെടുന്നുണ്ട്.സില്‍വര്‍ ലൈനിന്റെ പേരില്‍ കേരളത്തിന്റെ റെയില്‍വേ വികസനം തടസ്സപ്പെടില്ലെന്നു മന്ത്രി പറഞ്ഞു. കെറെയില്‍ കോര്‍പറേഷന്‍ നല്‍കിയ സില്‍വര്‍ലൈന്‍ ഡിപിആര്‍ അപൂര്‍ണമാണെന്നു റെയില്‍വേ പറഞ്ഞിരുന്നു.

വിശദീകരണം ആവശ്യപ്പെട്ട വിഷയങ്ങളില്‍ മറുപടി ലഭിച്ചു കഴിഞ്ഞു സാമ്ബത്തിക സാധ്യത കൂടി പഠിച്ച ശേഷമേ അന്തിമാനുമതി നല്‍കൂവെന്ന് മന്ത്രി പാര്‍ലമെന്റിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗങ്ങള്‍ റെയില്‍വേ നോക്കുന്നത്.വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മന്ത്രിയെ സന്ദര്‍ശിച്ച്‌ അതിവേഗ ട്രെയിനിനു പദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

റെയില്‍വേയുടെ ഗവേഷണ വിഭാഗം നടത്തിയ സാധ്യതാ പഠനത്തെക്കുറിച്ച്‌ എംപിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നു ബിജെപി സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ സമ്മേളന കാലയളവില്‍ത്തന്നെ യോഗം വിളിക്കുന്നതു പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി വി.മുരളീധരന്‍ പറഞ്ഞു.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് സമിതി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ്, സംസ്ഥാന നേതാക്കളായ വി.വി.രാജേഷ്, പി.സുധീര്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമാണെന്നും പകരം ബ്രോഡ്‌ഗേജില്‍ത്തന്നെ അതിവേഗ ട്രെയിന്‍ ഓടിക്കാവുന്ന ‘ഗോള്‍ഡന്‍ ലൈന്‍’ വരുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. നേമം കോച്ചിങ് ടെര്‍മിനല്‍ ഉപേക്ഷിക്കില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയതായി വി. മുരളീധരന്‍ അറിയിച്ചു.

അതേസമയം സില്‍വര്‍ലൈന്‍ നിലപാടില്‍ മുഖ്യമന്ത്രി മാറ്റം വരുത്തിയെങ്കിലും കേന്ദ്രത്തിന്റെയോ റെയില്‍വേ ബോര്‍ഡിന്റെയോ അനുമതിയില്ലാതെ, ഡിപിആര്‍ പോലും പൂര്‍ണമായി തയാറാക്കാതെ, അലൈന്മെന്റ് തീരുമാനിക്കാതെ എന്തിനാണു ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ടു പോയതെന്ന കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

ജപ്പാന്‍ കമ്ബനിയുമായി ധാരണയുണ്ടാക്കി ഭൂമി ഏറ്റെടുത്തു വലിയ തുക വായ്പയെടുത്ത് അതിന്റെ മറവില്‍ അഴിമതി ലക്ഷ്യമിട്ടാണു സര്‍ക്കാര്‍ നീങ്ങിയതെന്നു വ്യക്തമാണെന്ന് അദ്ദേഹം ആരോപിച്ചു.അതേസമയം കേരളത്തിന്റെ സുപ്രധാന ഗതാഗതപദ്ധതിയായ സില്‍വര്‍ ലൈനിന്റെ വിശദപദ്ധതിരേഖ (ഡിപിആര്‍ ) കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും അനുമതി ലഭിച്ചിട്ടല്ല.

തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ മൂന്നും നാലും പാതയ്ക്ക് പദ്ധതി സമര്‍പ്പിക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ സാഹചര്യം വിലയിരുത്തി അര്‍ധ അതിവേഗപാത തെരഞ്ഞെടുത്തത്. അനാവശ്യ സംശയവും വിശദീകരണവും ആവശ്യപ്പെട്ട് പദ്ധതി പരമാവധി നീട്ടിക്കൊണ്ടുപോകുകയാണ് കേന്ദ്രം.

ഇതോടെ നടപടി വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തെഴുതേണ്ടിയും വന്നു.എന്നാല്‍, രണ്ടു വര്‍ഷത്തിനിടെ 56 വന്‍കിട റെയില്‍വേ പദ്ധതിക്ക് അനുമതി നല്‍കി പണിതീര്‍ക്കാന്‍ പരിശ്രമിക്കുന്നു എന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. അതില്‍ അതിവേഗ, അര്‍ധ അതിവേഗ പാതയുമുണ്ട്. ഇതില്‍ ഒന്നുപോലും കേരളത്തിലില്ല. കാല്‍നൂറ്റാണ്ടായി ആവശ്യപ്പെടുന്ന പുതിയ പാത, ട്രെയിന്‍, സ്റ്റേഷന്‍ വികസനം, സോണ്‍, കോച്ച്‌ ഫാക്ടറി എന്നിവയും ചെവിക്കൊണ്ടിട്ടില്ല. പാര്‍ലമെന്റംഗങ്ങള്‍ അവരവരുടെ സംസ്ഥാനത്തിന് വേണ്ടി രാഷ്ട്രീയം നോക്കാതെ നിരന്തരം വാദിക്കുമ്ബോള്‍ കേരളത്തിലെ അനുഭവം മറിച്ചാണെന്നാണ് റെയില്‍ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group