Home Featured ബെംഗളൂരു: ഫൈവ് സ്റ്റാർ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷന്.

ബെംഗളൂരു: ഫൈവ് സ്റ്റാർ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷന്.

ബെംഗളൂരു: ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്നതിനുള്ള ഫൈവ് സ്റ്റാർ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷന്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള സ്റ്റേഷന് ആദ്യമായാണ് ഫൈവ് സ്റ്റാർ പദവി ലഭിക്കുന്നത്.ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിയന്ത്രണത്തിലുള്ള ഏജൻസിയാണ് റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷ്യനിലവാരം പരിശോധിക്കുന്നത്.

ഭക്ഷ്യഗുണനിലവാരം, ശുചിത്വം, മാലിന്യസംസ്കരണം എന്നീ കാര്യങ്ങൾ പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ചീഫ് മെഡിക്കൽ സൂപ്ണ്ട് ഡോ.ശോഭ ജഗനാഥ് പറഞ്ഞു.40 ഭക്ഷണശാലകളാണ് കെഎസ്ആർ സ്റ്റേഷനിൽ പ്രവർത്തിക്കുന്നതെന്ന് ഡിവിഷനൽ മാനേജർ ശ്യാം സിങ് പറഞ്ഞു.

കഴിഞ്ഞ 3 മാസക്കാലമാണ് എഫ്എസ്എസ്എഐ ഏജൻസി വിവിധ സ്റ്റേഷനുകളിലെ ഭക്ഷണാ സ്റ്റാളുകളിൽ പരിശോധന നടത്തിയത്. പാചകക്കാർ ഉൾപ്പടെയുള്ളവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായും ശ്യാം സിങ് പറഞ്ഞു

മോശം റോഡുകള്‍ക്കെതിരെ പ്രതിഷേധം; യമരാജനായി വേഷം ധരിച്ച്‌ ബെംഗളൂരു സ്വദേശി

ബെംഗളൂരു : മരണത്തിന്‍റെ ദൈവമായ യമരാജന്‍റെ വേഷം ധരിച്ച്‌ ബെംഗളൂരുവിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച്‌ ഒരു വ്യക്തി.

ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍, ഒരു അജ്ഞാതന്‍ തകര്‍ന്ന റോഡിന്‍റെ നടുവില്‍ ഒരു എരുമയുമായി നില്‍ക്കുകയും ചുറ്റുമുള്ളവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് കാണാം.

You may also like

error: Content is protected !!
Join Our WhatsApp Group