Home Featured ബെംഗളൂരു: മലയാളി ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ കവർച്ച.

ബെംഗളൂരു: മലയാളി ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ കവർച്ച.

ബെംഗളൂരു: മലയാളി ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ കവർച്ച.കോടിഗേഹള്ളി സഹകാർ നഗ്റിലെ പാനൂർ സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ള എസ്എം ഫ്രഷ് മാർട്ടിൽ നിന്ന് 40,000 രൂപയാണ് കഴിഞ്ഞ ദിവസം രാത്രി കവർന്നത്.മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന പണം എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ജനൽ കമ്പി മുറിച്ചാണ് അകത്ത് കടന്നത്. കഴിഞ്ഞ ആഴ്ച മാറത്തഹള്ളി, എച്ച്എംടി ലേഔട്ട് എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.സിസിവിടി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ തന്നെയാണ് എല്ലാ മോഷണവും നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടിഗേ ഹള്ളി പൊലീസിൽ പരാതി നൽകി.

മങ്കിപോക്സ്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് മൂന്നു പേർക്ക് മങ്കിപോക്സ് റിപ്പോർട്ട് ചെയ്തെങ്കിലും നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്.സംസ്ഥാനത്തുടനീളം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

രോഗബാധിതരുടെ പ്രാഥമിക സമ്ബർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനഫലം നെഗറ്റീവ് ആയതിനാൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളവും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജമാണെന്ന് വ്യക്തമാക്കി.വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ, ജാ ആവശ്യമുള്ളവർ തുടങ്ങിയവർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group