Home Featured ബെംഗളൂരു: പ്രേത വേഷം കെട്ടി ബന്ധു വീട്ടിൽ മോഷണം;കോളജ് വിദ്യാർഥിനിയും സുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: പ്രേത വേഷം കെട്ടി ബന്ധു വീട്ടിൽ മോഷണം;കോളജ് വിദ്യാർഥിനിയും സുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: നെലഗദരനഹള്ളിയിൽ ബന്ധുവിന്റെ വീട്ടിൽ മോഷണം നടത്തിയ കോളജ് വിദ്യാർഥിനിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബിരുദ വിദ്യാർഥിയായ ദീക്ഷിത, മെഡിക്കൽ വിദ്യാർഥിയായ മധു എന്നിവരാണ് പിടിയിലായത്.

200 ഗ്രാം സ്വർണവും 90,000 രൂപയും ദീക്ഷിതയുടെ അമ്മാവനായ തിമ്മെ ഗൗഡയുടെ വീട്ടിൽ നിന്നും ഇവർ മോഷ്ടിക്കുകയായിരുന്നു.പ്രേതത്തിന്റെ വേഷം കെട്ടി തിമ്മഗൗഡയെ വീട്ടിൽനിന്നും തുരത്തിയ ശേഷമാണ് ഇരുവരും മോഷണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

നഗരത്തിൽ നിന്ന് തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: ബെംഗളൂരു: നഗരത്തിൽ ഭക്ഷണ വിതരണ ഏജന്റായി ജോലി ചെയ്യുന്ന തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളെ ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ അക്തർ ഹുസൈൻ എന്നയാളാണ് പിടിയിലായതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുക്കുക ആയിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group