Home Featured ബെംഗളൂരു : സന്ദർശകർ കുറവ്;കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെ ടണൽ അക്വേറിയം അടച്ചുപൂട്ടി

ബെംഗളൂരു : സന്ദർശകർ കുറവ്;കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെ ടണൽ അക്വേറിയം അടച്ചുപൂട്ടി

ബെംഗളൂരു : നഷ്ടം കുമിഞ്ഞുകൂടിയതോടെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെ ടണൽ അക്വേറിയം അടച്ചുപൂട്ടി. സന്ദർശകർ കാര്യമായി എത്താതിരുന്നതോടെയാണ് കരാർ ഏജൻസി അക്വേറിയം നടത്തിപ്പിൽ നിന്ന് പിൻവാങ്ങിയത്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ദക്ഷിണ പശ്ചിമ റെയിൽവേ, ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (ഐആർഎസ്ഡിസി),എച്ച്എൻഐ അക്വാട്ടിക് കിങ്ഡം എന്നിവയുടെ സഹകരണത്തോടെ ഒന്നാം പ്ലാറ്റ്ഫോമിന് സമീപം ആദ്യ ശുദ്ധജല അക്വേറിയം പാർക്ക് നിർമിച്ചത്.

ആമസോൺ നദി തീര മാതൃകയിലാണ് പാർക്ക് ഒരുക്കിയിരുന്നത്.റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനൊപ്പം ടിക്കറ്റി തര വരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് പാർക്ക് ആരംഭിച്ചത്. ഒരാൾക്ക് 25 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.

You may also like

error: Content is protected !!
Join Our WhatsApp Group