ബെംഗളൂരു: വ്യാജ റജിസ്‌ട്രെഷൻ നമ്പർ പതിച്ച സ്കൂട്ടർ ഉടമയെ വാഹന പരിശോധനയ്ക്കിടെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ബനശങ്കരി സ്വദേശി സയ്യിദ് അഫ്താബ് (33) നെയാണ്കു
മാരസ്വാമി ലേഔട്ട് പൊലീസ് പിടികൂടിയത്. സ്കൂട്ടറിന്റെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് സ്ഥാപനം വാഹനം തിരിച്ചെടുക്കുന്നത് തടയാനാണ് ഇയാൾ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചത്.
പരിശോധനയ്ക്കിടെയാണ് ഇതേ നമ്പറിലുള്ള സ്കൂട്ടറിന് 19 ഗതാഗത നിയമലംഘന കേസുകളിൽ പിഴ അടയ്ക്കാനുള്ളത് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.