ബെംഗളൂരു: നഗരത്തിൽ ഈ വർഷം 8 ഇടങ്ങളിൽ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങിയെ ങ്ങിയന്ന് റിപ്പോർട്ട്.2017 മുതൽ 2021 വരെയുള്ള കാലയളവിൽ 32 ഇടങ്ങളിലാണ് മീനുകൾ ചത്തുപൊങ്ങിയത്. ഹരലൂർ, മഡിവാള, ബെലന്തൂർ,കൊമ്മഘട്ട തടാകങ്ങളിലാണ് ഈ വർഷം മീനുകൾ ചത്തു പൊങ്ങിയത്.
രാസമാലിന്യം നിറഞ്ഞ് ഓക്സിജന്റെ അളവ് കുറയുന്ന തോടെയാണ് മീനുകൾ കൂട്ട്ത്തോടെ ചത്തുപൊങ്ങുന്നത്. തടാകക്കരയിലെ വസ്ത്ര നിർമാണത്തിനുള്ള ഡൈയിങ് യൂണിറ്റുകളിലെ മാലിന്യവും അപ്പാർട്മെ നുകളിലെ സീവേജ് മാലിന്യവും ഒഴുക്കിവിടുന്നതു തടഞ്ഞാൽ മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാമെന്നും എനർജി ആൻഡ് വെറ്റ്ലാൻഡ് റിസർച് ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.