ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്.എല്‍.ഡി തലവന്‍ ജയന്ത് ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ് എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നല്‍കിയത്.
ടി.എം.സി, കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, ശിവസേന, എന്‍.സി.പി, എസ്.പി, ഡി.എം.കെ, ആര്.ജെ.ഡി, നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, എ.ഐ.എം.ഐ.എം തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് സിന്‍ഹ മത്സരിക്കുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ദ്രൗപതി മുര്‍മു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമെത്തി പത്രിക സമര്‍പ്പിച്ചിരുന്നു.
പ്രതിപക്ഷ ഐക്യത്തിന്റെ വേദികൂടിയായി പത്രിക സമര്‍പ്പണം. രാവിലെ യശ്വന്ത് സിന്‍ഹക്ക് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്.എസ്) പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനേക്കാള്‍ ഭരണഘടനയെ കൂടുതല്‍ ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുമെന്ന് സിന്‍ഹ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ദ്രൗപതി മുര്‍മുവുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈമാസം 29 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്.
യശ്വന്ത് സിന്‍ഹക്ക് പിന്തുണ പ്രഖ്യാപിച്ച് ടി.ആര്.എസ്
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം കൂടി ബാക്കി നില്‍ക്കെ, പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് പിന്തുണ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്.എസ്).കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആര്.എസിനെ പ്രതിനിധീകരിച്ച് താന്‍ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് തെലങ്കാന മന്ത്രി കെ.ടി. രാമ റാവു പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ നല്കാന് പാര്‍ട്ടി തീരുമാനിച്ചു. പത്രിക സമര്‍പ്പണ ചടങ്ങില്‍ പാര്‍ട്ടി എം.പിമാര്‍ക്കൊപ്പം താനും പങ്കെടുക്കുമെന്നും കെ.ടി. രാമറാവു ട്വിറ്ററില്‍ കുറിച്ചു.യശ്വന്ത് സിന്‍ഹ തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനേക്കാള്‍ ഭരണഘടനയെ കൂടുതല്‍ ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുമെന്ന് സിന്‍ഹ പ്രതികരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ദ്രൗപതി മുര്‍മുവുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈമാസം 29 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്.