ബെംഗളുരു :പാർപ്പിട മേഖലകളിൽ അനധികൃതമായി ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതു തടയാൻ നടപടിയുമായി ബിബിഎംപി. നികുതി വെട്ടിക്കാൻ വേണ്ടി വീടുകളിലെ മറ്റും ഓഫിസുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. ആദായ നികുതി വരുമാനത്തിൽ മുന്നിലുള്ള ബെംഗളൂരുവിൽ വസ്തുനികുതി വരുമാനത്തിൽ ചോർച്ചയുണ്ടാകുന്നതായി ബിബിഎംപി നടത്തിയ പരിശോധനയിൽ കണ്ടത്തിയിരുന്നു.
ഡോൺ സർവേ നടത്തിയതിൽ നിന്ന് നികുതിവെട്ടിക്കുന്ന കൂടുതൽ സ്ഥാപനങ്ങളെ കണ്ടത്താൻ സാധിച്ചു. നഗരത്തിൽ നിലവിലെ സാമ്പത്തിക വർഷത്തിൽ 5,400 കോടി രൂപയാണു വസ്തുനികുതിയായി പിരിച്ചെടുക്കാൻ ബിബിഎംപി ലക്ഷ്യമിടുന്നത്. നിലവിൽ 2,000 കോടി രൂപയാണു പിരിച്ചത്. പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച് പബ്ബുകളുടെയും ഹോട്ടലുകളുടെയും എണ്ണം വർധിക്കുന്നത് പ്രദേശവാസികളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു.