ബംഗ്ലൂരു: പാഠപുസ്തക അവലോകന കമ്മിറ്റി പിരിച്ചുവിട്ട് കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാര്‍. പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് നടപടി.കൂടുതല്‍ പഠനത്തിന് ശേഷം വിദ്യാഭ്യാസവകുപ്പിന് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.കമ്മിറ്റി ഇടക്കാലത്തല്ല പരിച്ചുവിട്ടത്.
പാഠപുസ്തക അവലോകനം നടത്താനാണ് ഏല്‍പ്പിച്ചത്. അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എതിര് വാദങ്ങളും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ ബസവണ്ണയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളെ ചൊല്ലിയുള്ള വിവാദം ഇതിനിടെ ഉയര്‍ന്നതും സര്‍ക്കാര്‍ പരിഗണിച്ചെന്നും ബൊമ്മെ പറഞ്ഞു.