ന്യൂഡല്‍ഹി : കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇന്ത്യയിലെ ചിലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിരക്കില്‍.ഭക്ഷണം ഇന്ധനം എന്നിവയുടെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ചിലറ പണപ്പെരുപ്പം 7.79 ശതമാനാമായി.
ഇത് രാജ്യത്തെ പണപ്പെരുപ്പം വീണ്ടും പിടിച്ച് നിര്‍ത്തുന്നതിനായി ആര്‍ബിഐയെ ബാങ്കുകള്‍ക്ക് മേലുള്ള പലിശ വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചേക്കും രാജ്യത്തെ പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തില്‍ ഈ മാസം ആദ്യം തന്നെ ആര്‍ബിഐ റിപ്പോ നിരക്ക് 40 ബേസിസ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മേലെ പലിശ ഉയര്‍ത്തി തുടങ്ങുകയും ചെയ്തു.
അഞ്ച് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില വര്‍ധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ചെറുകിട മേഖലയിലെ പണപ്പെരുപ്പിത്തില് കുതിച്ചാട്ടം ബാങ്കിങ് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. അതോടൊപ്പം ഫെബ്രുവരി അവസാനം റഷ്യ യുക്രൈന് യുദ്ധത്തിന്റെ സാഹചര്യത്തില്‍ എണ്ണ വില ആഗോളത്തലത്തില്‍ ഉയരുകയും ചെയ്തു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, നിലവിലുള്ള പ്രശ്നങ്ങളും വില വര്‍ധനവ് തുടങ്ങിയവയുണ്ടായിരുന്നെങ്കിലു മാര്‍ച്ച് മാസത്തിലെ വ്യാവസായിക ഉല്‍പ്പാദനം 1.9 ശതമാനമാണ് വര്‍ധിച്ചത്. ഫെബ്രുവരിയിലും അത് 1.7% വര്‍ധിച്ചിരുന്നത്. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വ്യാവസായിക ഉല്‍പ്പാദനം 24.2 ശതമാനമായിരുന്നു ഉയര്‍ന്നിരുന്നത്.അതോടൊപ്പം ചില്ലറ പണപ്പെരുപ്പം തുടര്‍ച്ചയായി നാലാം മാസവും ആര്‍ബിഐയുടെ സഹിഷ്ണുത പരിധിക്ക് മുകളിലായിരുന്നു.
വാര്‍ഷിക പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധിയായ 2% മുതല്‍ 6% വരെ 7.50% ല്‍ എത്തുമെന്നും മാര്‍ച്ചില്‍ 6.95% ന് മുകളിലായിരിക്കുമെന്നും വിശകലന വിദഗ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു.ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മുന്‍ മാര്‍ച്ചിന് അപേക്ഷിച്ച് നോക്കുമ്ബോള്‍ ഏപ്രില്‍ 7.68 നിന്ന് 8.38 ശതമാനമായി ഉയര്‍ന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) ഇന്ന് മെയ് 12ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.