ബെംഗളൂരു :മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷീദ് (25) ആണു മരിച്ചത്.മണ്ഡ്യ മദൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ പാളത്തിലാണു മൃതദേഹം കണ്ടെത്തിയത്. പുതുതായി തുടങ്ങുന്ന ബിസിനസ് ആവശ്യത്തിനായി സുഹൃത്തുക്കളായ റിയാസ്, ഷെബിൻഷ എന്നിവരോടൊപ്പം ഞായറാഴ്ച )യാണ് ജംഷിദ് ബെംഗളൂരുവിലെത്തിയത്.
തിങ്കളാഴ്ച രാത്രി കാറിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ യാത്രയ്ക്കിടെ ഉറങ്ങാൻ വേണ്ടിയാണ് കാർ മറ്റൂരിൽ നിർത്തിയിട്ടതെന്നാണ് റിയാസും ഷെബിൻ ഷയും പൊലീസിന് നൽകിയ മൊഴി, ഇന്നലെ രാവിലെ ഇരുവരും ഉറക്കമുണർന്നപ്പോഴാണ് ജംഷീദിനെ കാണാനില്ലെന്ന് അറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്തിയത്.ഒമാനിലായിരുന്ന ജംഷീദ് ഒന്നരമാസം മുൻപാണു നാട്ടിലെത്തിയത്. മൃതദേഹം മണ്ഡ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കു കൊണ്ടുപോയി.