Home Featured കർണാടക മന്ത്രി സഭ വികസനം അമിത് ഷായുടെ സന്ദർശനത്തിന് ശേഷം :മുഖ്യമന്ത്രി

കർണാടക മന്ത്രി സഭ വികസനം അമിത് ഷായുടെ സന്ദർശനത്തിന് ശേഷം :മുഖ്യമന്ത്രി

ബെംഗളൂരു :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേയ് 3ന് ബെംഗളൂരുവിൽ എത്തുമ്പോൾ മന്ത്രി സഭാ വികസന ചർച്ചയ്ക്കായി അവസരം തേടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്.

മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കാനുമായി ഇന്നലെ രാത്രി ബൊമ്മ ഡൽഹിയിലേക്കു പോയിരുന്നു.

മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജി.പി.നഡ്ഡയെ കാണുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭാ വികസനത്തിനായി മുഖ്യമന്ത്രിക്കു മേൽ ബിജെപി നേതാക്കളുടെ കടുത്ത സമ്മർദമുണ്ട്.

വിദ്വേഷ പ്രസംഗങ്ങൾ തടയാൻ പ്രത്യേക സമിതി രൂപീകരിക്കും :ബൊമ്മ

ബെംഗളൂരു : വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ സർക്കാർ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. സുപ്രീം കോടതി നിർദേശപ്രകാരമാണിത്.സംസ്ഥാനത്ത് അടുത്തിടയായി ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചു വരുന്നതിനിടെയാണു നടപടി.

സമൂഹ മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുന്നു. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുന്നതിന്റെ കൂടി ഭാഗമായി വ്യക്തമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിമാചൽ പ്രദേശിൽ നടന്ന ധരം സംസദുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രസംഗങ്ങ ളിൽ ഇടപെട്ടാണ് കേന്ദ്ര, സം സ്ഥാന സർക്കാരുകളോട് ഇതു തടയാൻ വേണ്ട നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.

ഹിജാബ്, ഹലാൽ മാംസ ബഹിഷ്കരണം, ക്ഷേത്ര പരിസരത്ത് മുസ്ലിം വ്യാപാരികൾക്ക് വിലക്ക്, ക്രൈസ്തവ ആരാധനാലയങ്ങൾക്കെതിരെ മതപരിവർത്തനം ആരോപിക്കൽ തുടങ്ങി ഒട്ടേറെ വിദ്വേഷ പ്രചാരണങ്ങൾ സമീപ കാലത്തായി സംസ്ഥാനത്ത് വ്യാപകമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group