Home Featured വിദ്വേഷ പ്രസംഗങ്ങൾ തടയാൻ പ്രത്യേക സമിതി രൂപീകരിക്കും :ബൊമ്മ

വിദ്വേഷ പ്രസംഗങ്ങൾ തടയാൻ പ്രത്യേക സമിതി രൂപീകരിക്കും :ബൊമ്മ

ബെംഗളൂരു : വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ സർക്കാർ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. സുപ്രീം കോടതി നിർദേശപ്രകാരമാണിത്.സംസ്ഥാനത്ത് അടുത്തിടയായി ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചു വരുന്നതിനിടെയാണു നടപടി.

സമൂഹ മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുന്നു. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുന്നതിന്റെ കൂടി ഭാഗമായി വ്യക്തമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിമാചൽ പ്രദേശിൽ നടന്ന ധരം സംസദുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രസംഗങ്ങ ളിൽ ഇടപെട്ടാണ് കേന്ദ്ര, സം സ്ഥാന സർക്കാരുകളോട് ഇതു തടയാൻ വേണ്ട നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.

ഹിജാബ്, ഹലാൽ മാംസ ബഹിഷ്കരണം, ക്ഷേത്ര പരിസരത്ത് മുസ്ലിം വ്യാപാരികൾക്ക് വിലക്ക്, ക്രൈസ്തവ ആരാധനാലയങ്ങൾക്കെതിരെ മതപരിവർത്തനം ആരോപിക്കൽ തുടങ്ങി ഒട്ടേറെ വിദ്വേഷ പ്രചാരണങ്ങൾ സമീപ കാലത്തായി സംസ്ഥാനത്ത് വ്യാപകമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group