ബെംഗളൂരു : വിഷു, ഈസ്റ്റർ തിരക്കിനു ശേഷം ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്വിഫ്റ്റ് ബസുകളുകളിൽ സീറ്റുകൾ യഥേഷ്ടം. നാട്ടിൽ നിന്ന് തിരിച്ചുള്ള ബസുകളിൽ 20 വരെ തിരക്കുണ്ട്.
കുടുതൽ ബസുകൾ ഈ മാസം അവസാനം പുറത്തിറങ്ങും. എസി സെമി സ്ലീപ്പർ ബസുകൾ നോൺ എസി ഡീലക്സ് ബസുകളുമാണ് ഇനി സംസ്ഥാനാന്തര സർവീസിനായി പുതുതായി എത്തുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണന്ന് കേരള ആർടിസി സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി രാജേന്ദ്രൻ പറഞ്ഞു. 1 വർഷം സർവീസ് പിന്നിട്ട ഡീലക്സ്, എക്സ്പ്രസ് ബസുകൾക്ക് പകരമാണ് പുതിയ ബസുകളെത്തുക.
ബെംഗളൂരുവിൽ നിന്ന് നിലവിൽ 7 സ്വിഫ്റ്റ് ബസുകളാണ് സർവീസ് നടത്തുന്നത്. തിരുവനതപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് 2 വീതം സ്ലീപ്പർ സർവീസുകളും കോഴിക്കോടെ രണ്ടും പത്തനംതിട്ടയിലേക്ക് ഒരു എസി സെമി സ്ലീപ്പർ സർവീസുമാണ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച കോട്ടയം സർവീസ് തുടങ്ങിയിട്ടില്ല.
കേരള ആർടിസി സ്വിഫ്റ്റ് ബെംഗളുരു -തിരുവനന്തപുരം ഗജരാജ
സ്ലീപ്പർ ബസ് സർവീസ് കണിയാപുരം വരെ നീട്ടി. നാഗർകോവിൽ, തിരുനൽവേലി മധുര, ദിണ്ഡിഗൽ, സേലം, ഹൊസൂർ വഴി ബെംഗളൂരുവിലേക്കുള്ള ബസ് രാവിലെ 7ന് കണിയാപുരത്ത് നിന്ന് പുറപ്പെടും. 7.30നു ടെക്നോപാർക്ക്, 8ന് തമ്പാനൂർ വഴി പിറ്റേദിവസം രാവിലെ 8.05ന് ബെംഗളൂരുവിലെത്തും. തിരിച്ച് രാത്രി 8ന് ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.35ന് തമ്പാനൂരി 6.55ന് കണിയാപുരത്തും എത്തും.
ബെംഗളൂരുവിൽ നിന്ന് എംസി റോഡ് വഴി പത്തനംതിട്ടയിലേക്ക് കേരള ആർടിസി സ്വിഫ്റ്റ് എസി സെമി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു. നേരത്തെയുണ്ടായിരുന്ന വോൾവോ സർവീസിന് പകരമാണ് പുതിയ ബസെത്തിയത്. രാത്രി 8.31ന് സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് – ഹൊസൂർ, സേലം, കോയമ്പ ത്തൂർ, പാലക്കാട്, തൃശൂർ, മൂവാ 5 റ്റുപുഴ, കോട്ടയം, തിരുവല്ല വഴി രാവിലെ 10.14ന് പത്തനംതിട്ടയി ലെത്തും. തിരിച്ച് വൈകിട്ട് 5.33ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7നു സാറ്റലൈറ്റ് സ്റ്റാൻഡിലെത്തും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്.