Home തിരഞ്ഞെടുത്ത വാർത്തകൾ ഉംപുനും കൊറോണയും,അടുത്ത ഭീഷണി ഉഷ്ണ തരംഗം: അഞ്ചു സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ഉംപുനും കൊറോണയും,അടുത്ത ഭീഷണി ഉഷ്ണ തരംഗം: അഞ്ചു സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

by admin

ന്യൂഡല്‍ഹി: ഉഷ്‌ണതരംഗം രൂക്ഷമാവാനിടയുള്ളതിനാല്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാന്‍ തുടങ്ങി അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡല്‍ഹിയിലെ അന്തരീക്ഷതാപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണെന്നാണ് നിഗമനം. പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ താപനില 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലെ കിഴക്കന്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

ഈ ദിവസങ്ങളില്‍ പകല്‍ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവടങ്ങളില്‍ ഞായറാഴ്ച താപനിലയില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോനേഗാവില്‍ 46.2 ഡിഗ്രി സെല്‍ഷ്യസും രാജസ്ഥാനില്‍ 46.7 ഡിഗ്രി സെല്‍ഷ്യസും ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു.

bangalore malayali news portal join whatsapp group

ഇന്നലെ സഫ്ദര്‍ജംഗ് നിരീക്ഷണകേന്ദ്രത്തില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 44.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. പാലം, ലോധി, അയാനഗര്‍ എന്നിവടങ്ങളില്‍ 45.4, 44.2, 45.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മേയ് 29 നും 30 നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാദ്ധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group