Home Featured ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം

ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം

by admin

ബാംഗ്ലൂർ : ആഭ്യന്തര വിമാന സർവീസുകൾ ഇന്നുമുതൽ ആരംഭിക്കുന്നു.

കോവിഡ്-19 കാരണം വൻ സുരക്ഷാ ക്രമീകരണങ്ങളാണ് കെമ്പഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.

യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നതിനായി വിമാനത്താവളത്തിന്റെ എല്ലാ മേഖലയിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി

യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നതിനായി വിമാനത്താവളത്തിന്റെ എല്ലാ മേഖലകളിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

പാർക്കിങ് മുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള സമയങ്ങളിൽ യാത്രക്കാർ പരസ്പരം സമ്പർക്കത്തിലേർപ്പെടുന്നത് ഇല്ലാതാക്കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.

യാത്രക്കാരെല്ലാവരും മാസ്ക് ധരിക്കണം.

ബോർഡിങ് പാസിന്റെ പ്രിന്റൗട്ടോ ഇലക്ട്രോണിക് കോപ്പിയോ കരുതണം.

വിമാനത്താവളത്തിനകത്ത് പ്രവേശിക്കുമ്പോൾ മാഗ്നിഫൈഡ് ഗ്ലാസ് സ്ക്രീൻ ഉപയോഗിച്ച് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ബോർഡിങ് പാസ് പരിശോധിക്കും.

വീൽചെയറിന് സഹായിക്കുന്നവർ പി.പി.ഇ.ധരിച്ചിട്ടുണ്ടാകും.

വീൽചെയർ, ബേബി ട്രോളി എന്നിവ ഉപയോഗത്തിനു ശേഷം അണുവിമുക്തമാക്കും.

ബാഗേജ് ഡ്രോപ് കൗണ്ടറിൽ യാത്രക്കാർക്കും ജീവനക്കാർക്കും ഇടയിൽ പ്രത്യേക വേർതിരിവ് ഉണ്ടാകും

സുരക്ഷാ പരിശോധനയ്ക്കു മുമ്പും ശേഷവും യാത്രക്കാർക്ക് ഹാൻഡ് സാനിറ്റെസർ നൽകും.

സുരക്ഷിതമായ അകലം പാലിച്ചുകൊണ്ടാകും ഉദ്യോഗസ്ഥർ പരിശോധന നടത്തുക.

ഓരോ ഉപയോഗത്തിനുശേഷവും ട്രേകൾ അണുവിമുക്തമാക്കും.

ബോർഡിങ്ങിനു മുമ്പായി ഓരോ യാത്രക്കാർക്കും മാസ്ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ്എന്നിവയടങ്ങിയ കിറ്റ് നൽകും. ഇവിടെ വെച്ച് പുതിയ മാസ്ക് ധരിക്കണം. പഴയ മാസ്ക് ഇവിടെ സ്ഥാപിച്ചിട്ടുള്ള ബയോ വേസ്റ്റ് പെട്ടിയിൽ ഇടണം.

ബോർഡിങ് പാസ് യാത്രക്കാർ തനിയെ സ്കാൻ ചെയ്യണം. സെൻസറിൽ
വിമാനത്തിൽ കയറുന്നതിനു മുമ്പ് താപനില പരിശോധനയുമുണ്ടാകും
വിമാനത്താവളത്തിലെ കടകളിൽ പണമിടപാടെല്ലാം ഡിജിറ്റലായിരിക്കും.

സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിടങ്ങളാണ് ടെർമിനലിലും മറ്റു ഔട്ട്ലെറ്റുകളിലും ഒരുക്കിയിട്ടുള്ളത്.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group