Home Featured 2023 അവസാനം കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും -ഡി.കെ ശിവകുമാർ

2023 അവസാനം കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും -ഡി.കെ ശിവകുമാർ

ബംഗളൂരു: 2023-ന്‍റെ അവസാനത്തോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.അതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമെന്ന നിലയില്‍ ബംഗളൂരുവിന്‍റെ പഴയ പ്രതാപം തിരിച്ച്‌ പിടിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ടെക് സ്റ്റാര്‍ട്ടപ്പുകളോട് ഹൈദരാബാദിലേക്ക് മാറാന്‍ തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു നിര്‍ദേശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്. ബംഗളൂരുവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സംരംഭകനായ രവീഷ് നരേഷ് മാര്‍ച്ച്‌ 30ന് പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.കോറമംഗലയിലെ (ഇന്ത്യയുടെ സിലിക്കണ്‍ വാലി) സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനോടകം തന്നെ കോടിക്കണക്കിന് നികുതിയാണ് സംസ്ഥാനത്തിന് നേടിക്കൊടുക്കുന്നത്.

എന്നിട്ടും ഞങ്ങളുടെത് മോശം റോഡുകളാണ്. ദിവസേനയുള്ള പവര്‍ക്കെട്ടുകള്‍, ഗുണനിലവാരമില്ലാത്ത ജലവിതരണം എന്നിവയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ സിലിക്കണ്‍ വാലിയേക്കാള്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള പല ഗ്രാമപ്രദേശങ്ങളും ഇപ്പോള്‍ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇദ്ദേഹത്തിന്‍റെ ട്വീറ്റിന് മറുപടിയായി നിങ്ങളുടെ ബാഗുകള്‍ പാക്ക് ചെയ്ത് ഹൈദരാബാദിലേക്ക് വരൂ എന്ന് കെ.ടി.ആര്‍ പ്രതികരിച്ചു. ഞങ്ങളുടെ സംസ്ഥാനത്ത് മികച്ച ഭൗതിക അടിസ്ഥാന സൗകര്യങ്ങളും അതിന് തുല്യമായ നല്ല സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.തെലങ്കാന മന്ത്രിയുടെ പ്രതികരണം വെല്ലുവിളിയായി സ്വീകരിക്കുന്നുവെന്ന് ശിവകുമാര്‍ മറുപടി നല്‍കി.

2023ന്‍റെ അവസാനത്തോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ബംഗളൂരുവിന്‍റെ പഴയ പ്രതാപങ്ങള്‍ തിരിച്ച്‌ പിടിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ ഉറപ്പ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group