Home Featured ഹിജാബ് നിരോധനം: കര്‍ണാടകയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 22063 വിദ്യാര്‍ഥിക

ഹിജാബ് നിരോധനം: കര്‍ണാടകയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 22063 വിദ്യാര്‍ഥിക

ബംഗളൂരു> കര്ണാടകയില് ഹിജാബ് നിരോധനത്തെ തുടര്ന്ന് 22063 വിദ്യാര്ഥികള്ക്ക് പത്താം ക്ലാസ് ബോര്ഡ് പരീക്ഷ എഴുതാനായില്ല.കലബുറഗി ജില്ലയിലാണ് കൂടുതല് വിദ്യാര്ഥികള്ക്ക് പരീക്ഷ എഴുതാന് കഴിയാതിരുന്നത്. പരീക്ഷാ ഹാളില് വിദ്യാര്ഥിനികളെ ഹിജാബ് ധരിക്കാന് അനുവദിച്ച ഏഴ് അധ്യാപകരെ സര്ക്കാര് സസ്പെന്ഡ് ചെയ്തിരിക്കുകയാണ്.

മാര്ച്ച്‌ 28 നാണ് സംസ്ഥാനത്ത് പത്താംതരം പരീക്ഷ ആരംഭിച്ചത്. ഏപ്രില് 11 വരെ പരീക്ഷ നീണ്ടുനില്ക്കും. 869399 വിദ്യാര്ഥികളാണ് പരീക്ഷക്ക് രജിസ്റ്റര് ചെയ്തിരിക്കുന്നത്. സ്വകാര്യമായി പഠിക്കുന്നവര്ക്കാണ് പരീക്ഷ മുടങ്ങിയതെന്നും സര്ക്കാര് വിദ്യാലയങ്ങളില് പഠിക്കുന്നവര്ക്ക് അവസരം കിട്ടിയിട്ടുണ്ടെന്നുമാണ് അധികൃതര് പറയുന്നത്. ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന് അനുവദിച്ച വിദ്യാലയങ്ങളില് നിന്നുള്ള വീഡിയോ ചിലര് പ്രചരിപ്പിച്ചതോടെയാണ് അധ്യാപകര്ക്കെതിരെ നടപടിയുണ്ടായത്.

ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കര്ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്പ്പിച്ച ഹര്ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്.വി രമണ. പരീക്ഷകള് നടക്കുന്നതിനാല് വിഷയം വേഗത്തില് പരിഗണിക്കണമെന്ന് മുതിര്ന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്താണ് കോടതിയില് ആവശ്യപ്പെട്ടത്. എന്നാല്, പരീക്ഷ ഇതില് ഒരു വിഷയമേ ആകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.വിഷയം തുടര്ച്ചയായി ഉന്നയിക്കപ്പെടുകയാണെന്ന് സോളിസിറ്റര് ജനറല് ആരോപിച്ചു.

ഇതോട് ‘മിസ്റ്റര് സോളിസിറ്റര് ജനറല്, കാത്തിരിക്കൂ. വിഷയത്തെ സെന്സീറ്റീവാക്കരുത്’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ‘ഈ പെണ്കുട്ടികള്… അവരുടെ പരീക്ഷ 28 മുതലാണ്. അവരെ സ്കൂളുകളില് പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്. ഒരു വര്ഷം പോകും’ – എന്നാണ് കാമത്ത് പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group