ശിവമൊഗ്ഗ • ബിജെപി ഷിരൂർ ആലഹള്ളി ബൂത്ത് പ്രസിഡന്റ് അക്കേഷ്യ തോട്ടത്തിൽ മരിച്ച നിലയിൽ. പമ്പ് മെക്കാനിക്ക് കൂടിയായ അന്നപ്പയുടെ(33) മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ തുങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ജോലിക്കായി തിങ്കളാഴ്ച വീട്ടിൽ നിന്നിറങ്ങിയ അന്നപ്പ പിന്നീട് മടങ്ങിയെത്തിയില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ രാഘവേന്ദ്ര സാഗർ റൂറൽ പൊലീസിൽ പരാതി നൽകി. വായ്പ തിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട് ചില പണമിട പാടുകാരുമായി അന്നപ്പ ഇടഞ്ഞിരുന്നെന്നും പരാതിയിലുണ്ട്.