ബെംഗളൂരു: തെരുവ് നായയ്ക്ക് നേരെ ആസിഡ് ഒഴിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. മാര്‍ച്ച് നാലിന് ബനശങ്കരിയിലെ അംബേദ്കര്‍ നഗറില്‍ വെച്ചായിരുന്നു പ്രതികള്‍ നായയെ കെട്ടിയിട്ട ശേഷം ആസിഡ് ഒഴിച്ചത്.പ്രതികള്‍ മദ്യപിച്ചായിരുന്നു.ഇത് ചോദ്യം ചെയ്യാന്‍ എത്തിയ സ്ത്രീയെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സാമൂഹ്യപ്രവര്‍ത്തകന്റെ സഹായത്തോടെ അന്‍പതുകാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരിക്കേറ്റ അഞ്ചു വയസുള്ള നായയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
തെരുവ് നായയെ കെട്ടിയിട്ട് ആസിഡ് ഒഴിച്ചു; ബംഗളുരുവിൽ അഞ്ചു പേര്‍ക്കെതിരെ കേസ്
previous post