Home Featured ബജറ്റ് സമ്മേളനവും, പദയാത്രയും;ബംഗളുരുവിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണവും വിധാൻസൗദ പരിസരത്ത് നിരോധനാജ്ഞയും

ബജറ്റ് സമ്മേളനവും, പദയാത്രയും;ബംഗളുരുവിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണവും വിധാൻസൗദ പരിസരത്ത് നിരോധനാജ്ഞയും

ബെംഗളൂരു:ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ വിധാൻസൗധയ്ക്ക് ചുറ്റും 2 കിലോമീറ്റർ പരിധിയിൽ 4 മുതൽ 30 വരെ നിരോ ധനാജ്ഞ പ്രഖ്യാപി ച്ചു. പ്രതിഷേധ പ്രകടനങ്ങളോ ധർണയോ സമരമോ പാടില്ല. ചില സംഘടനകൾ പ്രതിഷേധത്തിനു പദ്ധതിയിടുന്നുവെന്ന് ഇന്റലിജൻ സ് റിപ്പോർട്ടിനെ തുടർന്നാണു തീരുമാനമെന്നു പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണു ബജറ്റ്.

കോൺഗ്രസ് മേക്കേദാട്ടു പദയാത്രയുടെ ഭാഗമായി ഇന്നും നാളെയും നഗരത്തിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ബിടിഎം ലേഔട്ട് നിയമസഭാ മണ്ഡലം വഴിയാണ് പദയാത്ര കടന്നുപോകുന്നത്.ബിടിഎം ലേഔട്ട് ഫ്സ്റ്റ് സ്റ്റേജിൽ നിന്ന് വരുന്ന വാഹന ങ്ങൾ ഡയറി സർക്കിളിൽ നിന്ന് തിരിഞ്ഞ് ജയദേവ ജംക്ഷൻ വഴി കടന്നുപോകണം. ഹൊസൂർ റോഡ്, സർജാപുര റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ ആനോപാളയ ജംക്ഷൻ, ബസാർ സ്ട്രീറ്റ്, കോറമംഗല ബ്ലോക്ക് 8, വഴി കടന്നുപോകണം. ട്രിനിറ്റി സർക്കിളി ലേക്കുള്ള വാഹനങ്ങൾ എംജിറോഡ് കാവേരി എംപോറിയം, മായോഹാൾ വഴി, ഹൊസ്മാറ്റ് ജംക്ഷൻ വഴി പോകണം. ബെള്ളാരി റോഡ് വഴി കടന്നുപോ എസ്റ്റീം മാളിന് സമീ പത്ത് നിന്ന് തിരിഞ്ഞ് സർവീസ് റോഡിലു കടന്നുപോകണം. പദയാത്രയുടെ സമാപനസമ്മേളനം നടക്കുന്ന നാളെ മേക്കറി സർക്കിളിൽ നിന്നുള്ള വാഹനങ്ങൾ സമ്പിഗെ റോഡ്, മല്ലേശ്വരം മാർക്കറ്റ്, സംകൊള്ളി രായണ്ണ ജംക് ഷൻ, കോട്ടൺപേട്ട് മിൽ റോഡ് ജംക്ഷൻ, ചാമരാജ്പേട്ട് വഴി ബസവനഗുഡിയിലെത്തണം.

ആരാധകരെ ഞെട്ടിച്ച് വ്ളോഗർ റിഫയുടെ മരണം, വിദ്വേഷ കമന്റ്സുമായി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം

ഡികെയുടെ തന്ത്രം വിജയത്തിലേക്ക്?: കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുത്ത് ലിംഗായത്ത് സന്യാസിമാർ

You may also like

error: Content is protected !!
Join Our WhatsApp Group