ബീസ്റ്റിന്റെ ആദ്യ സിംഗിള്‍ അറബിക് കുത്ത് 14ന് റിലീസ് ചെയ്തു. അതിന്റെ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 15 ദശലക്ഷം കാഴ്ചകള്‍ നേടി, ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി മാറി.യൂട്യൂബില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പോള്‍ ഗാനം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഇപ്പോള്‍ 100 മില്യണിലധികം ആയിരിക്കുകയാണ്. 12 ദിവസത്തിനുള്ളില്‍ ആണ് ഗാനം 100 മില്യണ്‍ കടന്നത്.ഇപ്പോള്‍, ഏറ്റവും വേഗത്തില്‍ 100 ദശലക്ഷം യൂട്യൂബ് വ്യൂസ് നേടിയ തമിഴ് ഗാനമായി അറബിക് കുത്ത് മാറി. അറബിക് കുത്ത് പുറത്തിറങ്ങിയതുമുതല്‍, അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട തമിഴ് ഗാനം ഇന്റര്‍നെറ്റില്‍ ഹിറ്റായിരുന്നു, ഒപ്പം മനംമയക്കുന്ന വരികളുള്ള ഗാനം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
ശിവകാര്ത്തികേയന് രചിച്ച്, അനിരുദ്ധ് പാടുകയും സംഗീതം നല്‍കുകയും ചെയ്ത രസകരമായ ഡാന്‍സ് നമ്ബര്‍ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ബീസ്റ്റ് ലോകമെമ്ബാടുമുള്ള റിലീസിന് രണ്ട് മാസത്തില്‍ താഴെ മാത്രമാണ് ഉള്ളത്, കാരണം ചിത്രത്തിന്റെ ഓണ്‍ലൈന്‍ പ്രമോഷനുകളുമായി ടീം വന്‍തോതില്‍ മുന്നേറുകയാണ്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 14 ന് ലോകമെമ്ബാടും റിലീസ് ചെയ്യും.