മംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തി നില്‍ക്കുന്നതിനിടെ ഹിജാബ് മാറ്റാത്തതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനിയെ അടിച്ചു.ചിത്രദുര്‍ഗ ഗേള്‍സ് കോളജിലാണ് സംഭവം.
ഹിജാബ് ധരിച്ച് കോളജിലെത്തിയ വിദ്യാര്‍ഥിയോട് ഹിജാബ് മാറ്റാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, വിദ്യാര്‍ഥിനി വിസമ്മതിച്ചു. ഇതോടെ, പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയായിരുന്നെന്ന് മറ്റു വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നു. പ്രിന്‍സിപ്പലുടെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഡിസി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പ്രിന്‍സിപ്പല്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു മാര്‍ച്ച്.