Home Featured ബെംഗളുരു:ഭക്ഷണം, വെള്ളം, വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ പ്രതിഷേധിച്ചതിനു ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടെന്ന് പരാതി

ബെംഗളുരു:ഭക്ഷണം, വെള്ളം, വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ പ്രതിഷേധിച്ചതിനു ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടെന്ന് പരാതി

by കൊസ്‌തേപ്പ്

ബെംഗളുരു: ഹിജാബ് വിലക്ക് സംഘർഷങ്ങളെ തുടർന്ന് കലാലയങ്ങൾക്ക് 16 വരെ സർക്കാർ അവധി നീട്ടിയതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്നു വീടുകളിലേക്ക് പോകാൻ വിദ്യാർഥികളോടു നിർദേശിച്ച് ബെംഗളൂരു മഹാറാണി സയൻസ് കോളജ്, ഡിഗ്രി, പിജി കോഴ്സുകൾ പഠിക്കുന്ന 250 വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിക്കു ന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ പോലും സാവകാശം നൽകിയില്ലെന്ന് വടക്കൻ കർണാടകയിൽ നിന്നും മറ്റുമുള്ള ചില വിദ്യാർഥികൾ ആരോപിച്ചു.

ഹിജാബ് വിഷയം ഉയർത്തി സുരക്ഷാർഥം വീടുകളിലേക്ക് പോകാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ ഹോസ്റ്റലിലെ ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് അധികൃതരുടെ നടപടിയെ ന്ന് എഐഡിഎസ് ആരോപി ച്ചു. വെള്ളിയാഴ്ച ഈ വിഷയം ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് ഹിജാബ് അവധി ചൂണ്ടിക്കാട്ടി ഒഴിഞ്ഞു പോകാൻ അധികൃതർ ആവ ശ്യപ്പെട്ടതെന്നും അവർ ആരോ പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group