Home covid19 കോവിഡ് പോസിറ്റീവ് ആണോ? ഇനിമുതൽ ഫോൺ ക്യാമറയിൽ ടെസ്റ്റ്‌ ചെയ്യാം

കോവിഡ് പോസിറ്റീവ് ആണോ? ഇനിമുതൽ ഫോൺ ക്യാമറയിൽ ടെസ്റ്റ്‌ ചെയ്യാം

by മൈത്രേയൻ

റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് കിറ്റുകള്‍ പെട്ടെന്ന് വികസിപ്പിച്ചതിന് പിന്നാലെ സമാനമായ നിരവധി പുതിയ ടെസ്റ്റിങ്ങ് രീതികളും എത്തിയിട്ടുണ്ട്.

സാധാരണയായി ലാബുകളില്‍ ഭൂരിഭാഗവും നിലവില്‍ നടത്തുന്നത് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് (RAT) അല്ലെങ്കില്‍ RT-PCR എന്നിവയാണ് ഇവക്ക് വലിയ തുക മുടക്കേണ്ടി വരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഇവ പലപ്പോഴും അപ്രാപ്യമാണ്.

അതിനിടയിലാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ഒരു പുതിയ ടെസ്റ്റിംഗ് ടെക്നിക് വികസിപ്പിച്ചെടുത്തത്, ഇതിന് ചിലവ് കുറഞ്ഞ ഉപകരണങ്ങള്‍ മാത്രമെ ആവശ്യമുള്ളു. സംവിധാനം നടപ്പായാല്‍ ഓരോ ടെസ്റ്റിനും (ഏകദേശം 525 രൂപ) മാത്രമേ ചെലവാകൂ എന്ന് CNET റിപ്പോര്‍ട്ട് ചെയ്തു.

ഈ ടെസ്റ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ടെസ്റ്റിംഗ് കിറ്റ് സജ്ജീകരിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഹോട്ട് പ്ലേറ്റ്, റിയാക്ടീവ് സൊല്യൂഷന്‍, അവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ എന്നി ഉപകരണങ്ങള്‍ ആവശ്യമാണ്. സ്‌മാര്‍ട്ട്‌ഫോണുകളില്‍ ബാക്‌റ്റികൗണ്ട് എന്ന സൗജന്യ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം. ഈ ആപ്പ് ഫോണിന്റെ ക്യാമറയിലൂടെ ഡാറ്റ വിശകലനം ചെയ്യുകയും കോവിഡ്-19 പോസിറ്റീവോ നെഗറ്റീവോ ആണെങ്കില്‍ ഉപയോക്താവിനെ അറിയിക്കുകയും ചെയ്യും.പരിശോധനക്ക് എത്തുന്നയാള്‍ തങ്ങളുടെ ശ്രവം ഹോട്ട് പ്ലേറ്റിലെ ടെസ്റ്റ് കിറ്റില്‍ എടുക്കണം. ഇതിനുശേഷം, ഉപയോക്താക്കള്‍ക്ക് റിയാക്ടീവ് സൊല്യൂഷന്‍ ചേര്‍ക്കേണ്ടിവരും, തുടര്‍ന്ന് ശ്രവത്തിന്‍റെ നിറം മാറും. ശ്രവത്തിന്റെ നിറം എത്ര വേഗത്തില്‍ മാറുന്നു എന്നതിനെ അടിസ്ഥാനമാക്കി ഉമിനീരിലെ വൈറസിനെ അപ്ലിക്കേഷന്‍ കണ്ടെത്തും.

നിലവിലെ അഞ്ച് കോവിഡ് വേരിയന്‍റുകളും ടെസ്റ്റില്‍ കണ്ടെത്താന്‍ ആവും. എന്നതാണ് പ്രത്യേകത. എന്നാല്‍ വളരെ പെട്ടെന്നൊന്നും ഇത് പ്രചാരത്തില്‍ എത്തില്ല. നിലവില്‍ സാംസങ്ങ് ഗ്യാലക്സി എസ്-9 ഉപയോഗിച്ച്‌ 50 രോഗികളെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇതില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group