Home Featured ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 3 മുതൽ 13 വരെ

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 3 മുതൽ 13 വരെ

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 3 മുതൽ 13 വരെ നടക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയി നടന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഫെബ്രുവരിയിൽ നടത്താനിരുന്ന മേളയാണ് മാർച്ചിലേക്ക് മാറ്റിയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും മേള നടത്തുക. രാജാജി നഗറിലെ ഓറിയോൺ മാളിലെ പി.വി.ആർ സിനിമാസാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന മേളക്ക് മുഖ്യവേദിയാകുന്നത്. 46 രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി മേളയിൽ പ്രദർശിപ്പിക്കുന്നത്. യോഗത്തിൽ ചലചിത്രമേളയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group