Home Featured കാത്തിരിപ്പിനൊടുവില്‍ മംഗളൂരു – കണ്ണൂര്‍ മെമു സര്‍വീസ് നാളെ മുതല്‍

കാത്തിരിപ്പിനൊടുവില്‍ മംഗളൂരു – കണ്ണൂര്‍ മെമു സര്‍വീസ് നാളെ മുതല്‍

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

കണ്ണൂര്‍ : മംഗളൂരുവിലേക്കുള്ള മെമു സര്‍വീസ് നാളെ മുതല്‍ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിന് പകരമാണ് മെമു സര്‍വീസ് നടത്തുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്‌ടറിയില്‍ നിന്ന് അത്യാധുനിക മെമു റേക്കുകള്‍ പാലക്കാട് എത്തിച്ചിട്ടുണ്ട്. ഇവ ഇന്ന് രാത്രി കണ്ണൂരില്‍ എത്തിക്കും. നാളെ രാവിലെ 7.40ന് ആണ് കണ്ണൂരില്‍ നിന്ന് ആദ്യ സര്‍വീസ് പുറപ്പെടും. നിലവില്‍ കണ്ണൂര്‍-മംഗളൂരു ട്രെയിന്‍ സര്‍വീസ് നടത്തുന്നത് പോലെ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യല്‍ ആയാണ് മെമുവും സര്‍വീസ് നടത്തുക. കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ മെമു സര്‍വീസ് തുടങ്ങുന്നത് കൂടുതല്‍ ട്രെയിനുകള്‍ മെമു റേക്കിലേക്ക് മാറുന്നതിന് വഴിയൊരുക്കും.

3 ഫെയ്‌സ് മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം പാലക്കാട് ഡിവിഷനില്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ആഴ്‌ചയില്‍ ഒരിക്കല്‍ റേക്കുകള്‍ പാലക്കാട്ടെ മെമു കാര്‍ ഷെഡില്‍ എത്തിച്ച്‌ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. സാധാരണ കോച്ചുകളില്‍ 105 പേര്‍ക്ക് വീതമാണ് ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍, 3 ഫെയ്‌സ് മെമു കോച്ചുകളില്‍ ആയിരത്തോളം പേര്‍ക്ക് ഇരുന്നും 2,600 ഓളം പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സാധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group