Home Featured തുടര്‍ച്ചയായ ആറാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്​

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്​

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികള്‍ തുടര്‍ച്ചയായ ആറാം ദിവസവും നഷ്​ടത്തോടെ വ്യാപാരം തുടങ്ങി. ആഗോളവിപണികളിലെ തകര്‍ച്ചമൂലം ഇന്ത്യയില്‍ ഉടലെടുത്ത കനത്ത വില്‍പന സമ്മര്‍ദമാണ്​ വിപണിക്ക്​ തിരിച്ചടിയായത്​. ഏഷ്യന്‍, യു.എസ്​ വിപണികളില്‍ കഴിഞ്ഞ ദിവസം തിരിച്ചടിയുണ്ടായി. ഇത്​ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. യു.എസ്​ കേന്ദ്രബാങ്കി​െന്‍റ സാമ്ബത്തിക നയം എന്തായിരിക്കുമെന്ന ആശങ്ക വലിയൊരളവ്​ വരെ ആഗോളവിപണികളെ സ്വാധീനിക്കുന്നുണ്ട്​​. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റും ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നുണ്ട്​.

ബോംബെ സൂചിക സെന്‍സെക്​സ്​ 1021 പോയിന്‍റ്​ നഷ്​ടത്തോടെയാണ്​ ഇന്ന്​ വ്യാപാരം ആരംഭിച്ചത്​. 1.78 ശതമാനം നഷ്​ടമാണ്​ സെന്‍സെക്​സില്‍ രേഖപ്പെടുത്തിയത്​. നിഫ്​റ്റി 301 പോയിന്‍റും ഇടിഞ്ഞു. നിഫ്​റ്റി 17,000 പോയിന്‍റിന്​ താഴെ പോകുന്നതിനും വിപണി ഇന്ന്​ സാക്ഷിയായി. മിഡ്​ക്യാപ്​, സ്​മോള്‍ ക്യാപ്​ ഓഹരികള്‍ നെഗറ്റീവ്​ സോണിലാണ്​. മിഡ്​ക്യാപ്​ ഇന്‍ഡക്​സ്​ 1.19 ശതമാനവും സ്​മോള്‍ ക്യാപ്​ ഷെയറുകള്‍ 1.06 ശതമാനവും നഷ്​ടത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​.

നിഫ്​റ്റിയില്‍ ഏഷ്യന്‍ പെയിന്‍റിനാണ്​ വന്‍ നഷ്​ടം നേരിട്ടത്​. 3.19 ശതമാനം നഷ്​ടത്തോടെ 3,054.60 രൂപയിലാണ്​ ഏഷ്യന്‍​ പെയിന്‍റ്​ വ്യാപാരം തുടങ്ങിയത്​. വി​പ്രോ, ഡിവി ലാബ്​, എല്‍&ടി തുടങ്ങിയ ഓഹരികള്‍ക്കും നഷ്​ടം നേരിട്ടു. ബി.എസ്​.ഇയില്‍ ഏഷ്യന്‍ പെയിന്‍റ്​, വിപ്രോ, കൊട്ടക്​ മഹീന്ദ്ര ബാങ്ക്​, എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​, എച്ച്‌​.ഡി.എഫ്​.സി, റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ എന്നിവക്കെല്ലാം നഷ്​ടം നേരിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group