Home covid19 കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 46,426 പേർക്കാണ്

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 46,426 പേർക്കാണ്

ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 46,426 പേർക്കാണ്. 41703 പേർ രോഗമുക്തി നേടി. 32.95 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,40,884 പരിശോധനകളാണ് ഇന്ന് നടത്തിയത്. 32 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 38614 ആയി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35,64,108 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 31,62, 977 . സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 931.

ബെംഗളൂരുവിൽ 21,569 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 27,008 പേർ ഇന്ന് രോഗമുക്തി നേടി. 09 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,507. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 16,07,226 ആണ്. ചികിത്സയിലുള്ളവർ 2,26,385.

You may also like

error: Content is protected !!
Join Our WhatsApp Group