
ബെംഗളുരു • മല്ലേശ്വരത്ത് സർക്കാർ സ്കൂൾ വിദ്യാർഥികൾ രൂപ കൽപന ചെയ്ത് വിക്ഷേപണത്തിന് ഒരുക്കുന്ന നാനോ ഉപഗ്രഹ നിർമാണത്തിന് സർക്കാർ 1.9 കോടി രൂപ സാമ്പത്തിക സഹായം നൽകും. ഇസ്റോ, കർണാടക സയൻസ് ആൻഡ് ടെക്നോളജിക്കൽ പ്രമോഷൻ സൊസൈറ്റി, ഇന്ത്യൻ ടെക്നോളജി കോൺഗ്രസ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.
ഉപഗ്രഹം ഒരുങ്ങിക്കഴിഞ്ഞാൽ വിക്ഷേപണത്തിനായി ഇൻസ്പേസിന്റെ (ഇന്ത്യൻ നാഷ നൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ
അനുമതി തേടുമെന്ന് ഐടിബിടി – ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ .സി.എൻ.അശ്വത്ഥ നാരായണ പറഞ്ഞു. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വർഷത്തിൽ ഇത്തരം 75 ഉപഗ്രഹങ്ങളാണ് രാജ്യത്ത് വിവിധയിടങ്ങളിലായി വിക്ഷേപണത്തിന് ഒരുക്കുന്നത്.