Home Featured വായില്‍ തുണി തിരുകി അമ്മയെ ബലാത്സംഗം ചെയ്തു, മകന്‍ അറസ്റ്റില്‍; ദക്ഷിണ കന്നടയില്‍ ഞെട്ടിക്കുന്ന സംഭവം

വായില്‍ തുണി തിരുകി അമ്മയെ ബലാത്സംഗം ചെയ്തു, മകന്‍ അറസ്റ്റില്‍; ദക്ഷിണ കന്നടയില്‍ ഞെട്ടിക്കുന്ന സംഭവം

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

കര്‍ണാടക: അന്‍പത്തിയെട്ടുകാരിയായ അമ്മയെ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. ദക്ഷിണ കന്നടയിലെ പുട്ടൂര്‍ താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. മകന്‍ വിവാഹിതനാണ്. ബുധനാഴ്ച ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. രാത്രി ഉറങ്ങാന്‍ പോയ മകന്‍ പുലര്‍ച്ചെ മൂന്നു മണിയോടെ അമ്മയുടെ മുറിയില്‍ എത്തുകയായിരുന്നു.

മകന്റെ ലൈംഗിക അതിക്രമത്തെ അമ്മ ചെറുത്തപ്പോള്‍ വായില്‍ തുണി തിരുകി. തുടര്‍ന്നു ബലാത്സംഗം ചെയ്യുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ അമ്മയെ ഭീഷണിപ്പെടുത്തി. പിറ്റേന്ന് പുലര്‍ച്ചെയും അക്രമം ആവര്‍ത്തിച്ചെന്ന് പൊലീസ് പറഞ്ഞു. അവശയായ അമ്മ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അവര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതും. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group