ബെംഗളൂരു: കർണാടകയിൽ ഇരുപതിനായിരം കടന്ന് പ്രതിദിന കോവിഡ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 21390 പേർക്ക്. ബെംഗളൂരുവിൽ 15617 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 10.96 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 195047 പരിശോധനകളാണ് ഇന്ന് നടത്തിയത്. 1541 പേർ രോഗമുക്തി നേടി. 10 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 38389 ആയി.
സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3099519 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2968002. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 93099. ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 479
ബെംഗളൂരുവിൽ 15617 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 874 പേർ ഇന്ന് രോഗമുക്തി നേടി. 6 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16433. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1334957 ആണ്. ചികിത്സയിലുള്ളവർ 73654.