
ബംഗളുരു :എൻആർ സ്ക്വയറിലെ ബെസ്കോം ആസ്ഥാനത്ത് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്. 50 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ചാർജിങ് സ്റ്റേഷനാണു നിർമാണം പൂർത്തിയായത്.
ഒരേസമയം 4 വാഹനങ്ങൾക്ക് ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. സാധാരണ വൈദ്യുതി ഉപയോഗിച്ചുള്ള ചാർജിങ് സ്റ്റേഷൻ 3 വർഷമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സമാനമായ രീതിയിൽ കൂടുതൽ സ്ഥലങ്ങളിൽ സൗരോർജ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് പരിഗണിക്കു മെന്ന് അധികൃതർ പറഞ്ഞു.