Home covid19 മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചെറിയ രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇപ്പോൾ ഹോം ക്വാറന്റീനിലാണ്. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. ഞാനുമായി അടുത്തിടെ സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ പരിശോധനക്ക് വിധേയമാകണം. അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

രണ്ടാം തവണയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. യെദിയൂരപ്പ് മന്ത്രിസഭയിൽ അഭ്യന്തര മന്ത്രിയായിരിക്കെ 2020 സെപ്തംബറിലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന കാബിനറ്റിലെ റവന്യൂ മന്ത്രി ആർ. അശോക്, വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group