മൈസൂരു നാഗർഹോളെ വന്യജീവിസങ്കേതത്തിലെ സഫാരി വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കും. ബഫർ സോണുകളിൽ സഫാരി വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണ് നടപടി. പരീക്ഷണാടിസ്ഥാനത്തിൽ കബനി, സുഗന്ധഗട്ടെ റേഞ്ചുകളിൽ ജിപിഎസ് സംവിധാനം ഘടിപ്പിച്ചതു വിജയകരമായതോടെയാണു വ്യാപകമാക്കുന്നത്. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾ അനുവദിച്ച സമയപരിധിയിൽ കൂടുതൽ സമയം വനത്തിനുള്ളിൽ നിർത്തിയിട്ടാൽ കൺട്രോൾ റൂമിൽ അലാം മുഴങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.