Home Featured കർണാടക :കാൽനടയും സൈക്കിളും സുരക്ഷിതമാക്കാൻ ബിൽ

കർണാടക :കാൽനടയും സൈക്കിളും സുരക്ഷിതമാക്കാൻ ബിൽ

by കൊസ്‌തേപ്പ്

ബെംഗളൂരു കാൽനടയും സൈക്കിൾ യാത്രയും സുഗമവും സുരക്ഷിതവും ആക്കുന്നതിനുള്ള കരടുബില്ലുമായി കർണാടക. നഗരഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്) ആണു സുരക്ഷിത സഞ്ചാര ബിൽ കരട് വിജ്ഞാപനം തയാറാക്കിയത്. റോഡുകളിലൂടെ വാഹനം ഓടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും പരിഗണന നൽകുന്നതിനാണ് ബിൽ ഊന്നൽ നൽകുന്നത്.


നടപ്പാതയും സൈക്കിൾ ട്രാക്കും നഗരറോഡുകളിൽ ഉറപ്പ് വരുത്തണം. ബസ് സ്റ്റേഷനുകൾ, റെയിൽവേ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെ ബന്ധപ്പെടുത്തി കാൽനടയായി സുഗമമായി ഇവിടേക്ക് എത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. പരിസ്ഥിതി സൗഹാർദ യാത്രാമാർഗങ്ങൾ പ്രോത്സാഹിപ്പിക്കാൻ വേണ്ട നടപടികൾ കോർപറേഷനുകൾ സ്വീകരിക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group