Home Featured പ്രണയ വിവാഹം: ഭാര്യയുടെ ബന്ധുക്കൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

പ്രണയ വിവാഹം: ഭാര്യയുടെ ബന്ധുക്കൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

by കൊസ്‌തേപ്പ്

ദില്ലി: പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കൾ മുറിച്ചുമാറ്റിയതായി പരാതി. സംഭവത്തിൽ തട്ടിക്കൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും ഭാര്യയുടെ ബന്ധുക്കൾക്ക് ഏതിരെ കേസ് എടുത്തു. ദില്ലി രാജോരി ഗാർഡനിലാണ് സംഭവം. സാഗർപുർ സ്വദേശിയായ യുവാവും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. തുടർന്ന് രജോരി ഗാർഡനിൽ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു.

യുവതിയുടെ ബന്ധുക്കൾ ഇതിനിടെ ഇവർ താമസിക്കുന്ന സ്ഥലം കണ്ടെത്തി. തുടർന്ന് യുവാവിനെ അവിടെ വച്ച് തന്നെ മർദ്ദിക്കുകയും ജനനേന്ദ്രിയം മുറിച്ചെന്നുമാണ് പരാതി. യുവാവ് ഇപ്പോൾ ദില്ലി സഫദ്ർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിൽ അറിയിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group