കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അക്രമി വടിവാളുമായി അതിക്രമിച്ചു കയറി. വൈദികനെ ആക്രമിക്കാന്‍ ഓടിക്കുകയും ചെയ്തു. ബെലഗാവിയില്‍ ശനിയാഴ്ചയാണ് സംഭവം. വൈദികന് ഫ്രാന്‍സിസ് ഡിസൂസയെയാണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. വടിവാളിനു പുറമെ ഇയാളുടെ കൈവശം കയറും ഉണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.സംഭവത്തില്‍ പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയെന്നും അക്രമിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചു.