
ബെംഗളൂരു : നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസ് അടച്ചുപൂട്ടി രണ്ട് മാസത്തിന് ശേഷം വിനോദ സഞ്ചാരികൾക്കായി ഡിസംബർ 1 ബുധനാഴ്ച മുതൽ വീണ്ടും തുറക്കുമെന്നു ഡെപ്യൂട്ടി കമ്മീഷണർ ആർ ലത അറിയിച്ചു.
കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിലാണ് നന്ദി ഹിൽസ് സ്ഥിതിചെയ്യുന്നത്, ബെംഗളുരുവിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെയുള്ള വളരെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. കഴിഞ്ഞ ആഗസ്ത് 25 ന് കനത്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നന്തി ഹിൽസിന്റെ കൊടുമുടിയിലേക്ക് പോകുന്ന റോഡിന്റെ 43 മീറ്റർ ദൂരം തകർന്നതിനാൽ നന്ദി ഹിൽസിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു.
എന്നാൽ നവംബർ 29 തിങ്കളാഴ്ച കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ഒരു ട്വീറ്റിലൂടെ മണ്ണിടിച്ചിലിൽ ഒലിച്ചുപോയ നന്ദിഹിൽസ് റോഡിന്റെ 43 മീറ്റർ റോഡ് പുനർനിർമിച്ചതായി പ്രഖ്യാപിച്ചു. കൂടാതെ മൂന്നു മാസത്തിനുള്ളിലാണ് പുതിയ റോഡിന്റെ പണി പൂർത്തിയായതെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.