
ബെംഗളൂരു: പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാലും കൈക്കൂലി നൽകരുതെന്നു ജനങ്ങളോട് സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്ത് നിർദേശിച്ചു. മേലുദ്യോഗസ്ഥർക്കു പരാതി നൽകുകയാണ് വേണ്ടതെന്നു പൊതുജന സമ്പർക്ക പരിപാടിയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. കൈക്കൂലി ആവശ്യപ്പെടുന്നതു സംബന്ധിച്ച് ഒട്ടേറെപ്പേർ പരാതിപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷണറുടെ മറുപടി. ജന സമ്പർക്ക പരിപാടി എല്ലാ മാസവും മൂന്നാം ശനിയാഴ്ചയാണ് നടക്കുക.
