ബെംഗളൂരു – 21 മുതൽ ബെംഗളൂരുവിൽ കനത്ത മഴയ്ക്കു സാധ്യത യുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൈസൂരു, ഹാസൻ, രാമനഗര, ചാമരാജന ഗർ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ബെംഗളൂരുവിൽ നാളെ വരെ ഇടവിട്ട് മഴ തുടരുക യും ചെയ്യും. ഞായറാഴ്ച ബെംഗളൂ രു വിമാനത്താവളത്തിൽ 63 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഈ മാസം 17 വരെ 348 മില്ലിമീറ്റർ മഴയാണ്ഇവിടെ ലഭിച്ചത്. •
വെള്ളപ്പൊക്കം ഉണ്ടാകാതിരി ക്കാൻ സർക്കാർ ഏജൻസികൾ യോജിച്ച് പ്രവർത്തിക്കുമെന്നു ബി ബിഎംപി അധികൃതർ പറഞ്ഞു.
കഴിഞ്ഞയാഴ്ച മഡിവാള തടാ കം കരകവിഞ്ഞ സാഹചര്യത്തിലാ ണിത്. സോണൽ തലത്തിൽ ഇട യ്ക്കിടെ യോഗങ്ങൾ ചേർന്ന് വെള്ളക്കെട്ട് തടയാനുള്ള മുൻകരു തൽ സ്വീകരിക്കണമെന്നു ബിബി എംപി പീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത ബെംഗളൂരു ജലബോർ ഡിബിഡബ്ല്യുഎസ്എസ്ബി)നും മറ്റു സർക്കാർ ഏജൻസികൾക്കും നിർദേശം നൽകി. പലയിടത്തും മഴ വെള്ളക്കനാലുകൾ നിറഞ്ഞു കവി ഞ്ഞതാണ് സമീപത്തെ കെട്ടിടങ്ങ ളിൽ വെള്ളം കയറാൻ കാരണം. ഇത് ഒഴിവാക്കാനാകുമെന്നു അദ്ദേ ഹം പറഞ്ഞു.